x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചികിത്സാചെലവും ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ

വെബ് ഡെസ്ക്
Published: September 17, 2026 11:47 PM IST | Updated: September 17, 2026 11:47 PM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: വ​ട​ക​ര മ​ണി​യൂ​രി​ൽ കെ​എ​സ്ഇ​ബി​യു​ടെ ജീ​പ്പി​ൽ കൊ​ണ്ടു​പോ​യ തോ​ട്ടി ത​ട്ടി വ​യോ​ധി​ക​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ചി​കി​ത്സാ ചെ​ല​വും ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​കാ​ൻ കെ​എ​സ്ഇ​ബി വ​ട​ക​ര ഇ​ല​ക്്ട്രി​ക്ക​ൽ സ​ർ​ക്കി​ൾ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

കെ​എ​സ്ഇ​ബി​യു​ടെ വാ​ഹ​ന​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ബ്ലേ​ഡ് ഘ​ടി​പ്പി​ച്ച തോ​ട്ടി കൊ​ണ്ടു​പോ​യ​തി​ൽ കൃ​ത്യ​വി​ലോ​പ​മോ ഗു​രു​ത​ര​മാ​യ അ​ശ്ര​ദ്ധ​യോ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യാ​ൽ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മി​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മി​ഷ​ൻ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്. സെ​പ്റ്റം​ബ​ർ 16 നാ​ണ് സം​ഭ​വം. 75 വ​യ​സു​ള്ള ജാ​ന​കി​യു​ടെ വ​യ​റി​നും കൈ​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ജീ​പ്പി​ൽ നി​ന്നും പു​റ​ത്തേ​ക്ക് നീ​ണ്ടു​നി​ന്ന ബ്ലേ​ഡ് ഘ​ടി​പ്പി​ച്ച തോ​ട്ടി ത​ട്ടി​യാ​ണ് ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ണ്ടാ​യ​ത്. നി​ല​വി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ് അ​വ​ർ.

പൊ​തു​സേ​വ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ യാ​തൊ​രു സു​ര​ക്ഷ​യു​മി​ല്ലാ​തെ കൊ​ണ്ടു​പോ​യ​ത് പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഗു​രു​ത​ര​മാ​യ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന ന​ട​പ​ടി​യാ​ണെ​ന്ന് കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ഭാ​വി​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ കെ​എ​സ്ഇ​ബി ഉ​ന്ന​ത​ർ ക​ർ​ശ​ന​മാ​യ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് വ​യോ​ധി​ക​യു​ടെ ചി​കി​ത്സാ വി​വ​ര​ങ്ങ​ൾ വ​ട​ക​ര ഇ​ല​ക്്ട്രി​ക്ക​ൽ സ​ർ​ക്കി​ൾ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ർ വി​ല​യി​രു​ത്ത​ണം. കെ​എ​സ്ഇ​ബി വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ത്ത​രം ഉ​പ​ക​ര​ണ​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​റ​ത്തി​റ​ക്ക​ണ​മെ​ന്നും ക​മ്മി​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു.

വ​യോ​ധി​ക​യ്ക്ക് ല​ഭ്യ​മാ​ക്കി​യ ചി​കി​ത്സ, ചി​കി​ത്സാ ചെ​ല​വ്, ന​ഷ്ട​പ​രി​ഹാ​രം, അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്, ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ സ്വീ​ക​രി​ച്ച അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ന്‍​ജി​നി​യ​ർ നാ​ലാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ക​മ്മി​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു. ഒ​ക്ടോ​ബ​റി​ൽ കോ​ഴി​ക്കോ​ട് ഗ​വ. ഗ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Tags : District News Nattuvishesham Human Rights Commission medical expenses compensation

Recent News

Corehub Up