പ്രിയദർശിനി വാർഡിൽ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നഗരസഭ ചെയർപേഴ്സൺ റീന സാമുവൽ ഉദ്ഘാടനം ചെയ്യുന്നു.
അടൂർ: ഓണത്തിന് ഒരു മുറം പൂവ് പദ്ധതിയുടെ ഭാഗമായി അടൂര്‍ നഗരസഭ 26-ാം വാര്‍ഡായ പ്രിയദര്‍ശിനിയില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. രണ്ടര മാസം നീണ്ടുനിന്ന കൃഷിയില്‍ നൂറുമേനി വിളവാണ് ലഭിച്ചത്.
അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ റീന സാമുവല്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ലിന്നറ്റ് മെറിന് ഏബ്രഹാം അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ഷിബിന്‍ ഷാജ്, മുന്‍ കൗണ്‍സിലര്‍മാരായ സജു മിഖായേൽ, പ്രശാന്ത് ചന്ദ്രന്‍പിള്ള, ശോഭ തോമസ്, പി. രവീന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളായ മിനി, സതി, സുലേഖ, ശ്യാമള, സുശീല, ശോഭന എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷി. നഗരസഭ ഉദ്യോഗസ്ഥ അല്‍ക്കയുടെ മേല്‍നോട്ടവും കൃഷിക്കുണ്ടായിരുന്നു.
Tags : Local News Nattuvishesham red chillies harvested for Onam