ഇഗ്നൈറ്റ് 2026 അഞ്ജന എസ്. നായർ ഉദ്ഘാടനം ചെയ്യുന്നു
കുമളി: വെള്ളാരംകുന്ന് സെന്റ് മേരീസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ഇഗ്നൈറ്റ് 2026 സ്കൂൾ ക്ലബുകളുടെ ഉദ്ഘാടനം വർണാഭമായ ചടങ്ങുകളോടെ നടന്നു. നർത്തകിയും ചാനൽ ആർട്ടിസ്റ്റുമായ അഞ്ജന എസ്. നായർ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.ഡോ. അഗസ്റ്റിൻ പുതുപ്പറമ്പിൽ പരിപാടിയുടെ നാമകരണം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ദീപ സിറിയക്,
സ്കൂൾ പ്രിൻസിപ്പൽ ബെർലി മാത്യൂസ്, പിടിഎ പ്രസിഡന്റ് റോബിൻ കാരക്കാട്ട്, വൈസ് പ്രസിഡന്റ് ജോർജ് കാണിപ്പറമ്പിൽ, അധ്യാപകൻ ദേവസ്യാ ആന്റണി എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണവും നടന്നു. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികൾ ന ടന്നു.