x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത മീ​ൻ​പി​ടി​ത്തം: ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി


Published: December 21, 2025 07:54 AM IST | Updated: December 21, 2025 07:54 AM IST

ക​യ്പ​മം​ഗ​ലം: കൂ​രി​ക്കു​ഴി ക​മ്പ​നി​ക്ക​ട​വ് ബീ​ച്ചി​ൽ വീ​ണ്ടും അ​ന​ധി​കൃ​ത മീ​ൻ​പി​ടി​ത്തം. തീ​ര​ത്തോ​ടു​ചേ​ർ​ന്ന് ക​ണ്ണിവ​ലു​പ്പം കു​റ​ഞ്ഞ വ​ല​ക​ള്‍ ഉ​പ​യോ​ഗി​ച്ച് അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ബോ​ട്ടു​ക​ൾ ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സം​ഘം പി​ടി​കൂ​ടി.


തീ​ര​ക്ക​ട​ലി​ൽ ക​മ്പ​നി​ക്ക​ട​വ് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് നി​ന്നാ​ണ് അ​ന​ധി​കൃ​ത​മാ​യി ക​ര​വ​ലി ന​ട​ത്തി​യ ഗ​ബ്രി​യേ​ൽ, ഗ​മാ​ലി​യേ​ൽ എ​ന്നീ ര​ണ്ടു ബോ​ട്ടു​ക​ൾ മി​ന്ന​ൽ കോ​ബിം​ഗി​ൽ പി​ടി​ച്ചെ​ടു​ത്ത​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​ത്സ്യം മു​ന​ക്ക​ക്കട​വ് ഹാ​ർ​ബ​റി​ൽ പ​ര​സ്യ ലേ​ലം ചെ​യ്ത്‌ ല​ഭി​ച്ച 3,24,600 രൂ​പ സ​ർ​ക്കാ​രി​ലേ​ക്ക് ക​ണ്ടു​കെ​ട്ടു​ക​യും ര​ണ്ടു ബോ​ട്ടി​നും കൂ​ടി അ​ഞ്ചു​ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.


തീ​ര​ക്ക​ട​ലി​ലും അ​ഴി​മു​ഖ​ങ്ങ​ളി​ലും വി​വി​ധ ഹാ​ർ​ബ​റു​ക​ളി​ലും ഫി​ഷ് ലാ​ന്‍റിം​ഗ് സെ​ന്‍റ​റു​ക​ളി​ലും അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​പി. ഗ്രേ​സി​യു​ടെ​യും നാ​ട്ടി​ക ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ അ​ശ്വി​ൻ രാ​ജി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​ത്യേ​ക കോ​മ്പിം​ഗ് ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബോ​ട്ടു​കൾ പി​ടി​ച്ചെ​ടു​ത്ത​ത്.

ക​മ്പ​നി​ക്ക​ട​വ് നി​ന്നും ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന പ്ര​ത്യേ​ക സം​ഘ​ത്തി​ൽ എ​എ​ഫ്ഇ​ഒ സ​മ്ന ഗോ​പ​ൻ, മെ​ക്കാ​നി​ക് മ​നോ​ജ് തെ​ടാ​ത്ത​റ, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് വി​ജി​ല​ൻ​സി വി​ഭാ​ഗം ഓ​ഫീ​സ​ർ​മാ​രാ​യ വി.​എ​ൻ. പ്ര​ശാ​ന്ത്കു​മാ​ർ, വി.​എം. ഷൈ​ബു, ഇ.​ആ​ർ. ഷി​നി​ൽ​കു​മാ​ർ, റെ​സ്‌​ക്യു ഗാ​ർ​ഡു​മാ​രാ​യ കൃ​ഷ്ണ​പ്ര​സാ​ദ്, ശ്രേ​യ​സ്, സി​ജീ​ഷ്, ഡ്രൈ​വ​ർ അ​ഷ​റ​ഫ് എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു.

Tags : nattu vishashesham Illegal fishing

Recent News

Corehub Up