x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ര​ക്കോ​ടി​യോ​ളം രൂ​പ​യു​ടെ നി​രോ​ധി​ത ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: July 21, 2026 11:28 PM IST | Updated: July 21, 2026 11:28 PM IST

37,000 പാ​യ്ക്ക​റ്റ് നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ൾ.

കു​മ​ളി: ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി എ​ക്‌​സൈ​സ് സം​ഘം വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ര​ക്കോ​ടി​യോ​ളം രൂ​പ​യു​ടെ നി​രോ​ധി​ത ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി. കു​മ​ളി ഒ​ന്നാം​മൈ​ലി​ലെ വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍​നി​ന്ന് 6,000 പാ​യ്ക്ക​റ്റ് നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളും റോ​സാ​പ്പൂ​ക്ക​ണ്ടം ഭാ​ഗ​ത്തെ വ​ര്‍​ക്ക്‌​ഷോ​പ്പി​ലെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ത്തി​ല്‍​നി​ന്ന് 37,000 പാ​യ്ക്ക​റ്റ് നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ളും​മാ​ണ് പി​ടി​കൂ​ടി​യ​ത്.

റോ​സാ​പ്പൂ​ക്ക​ണ്ട​ത്തെ വ​ര്‍​ക്ക് ഷോ​പ്പി​ല്‍ നി​ര​വ​ധി ചാ​ക്കു​ക​ളി​ല്‍ ല​ഹ​രി വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​താ​യി എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. ലീ​സി​നെ​ടു​ത്ത സ്ഥ​ല​ത്ത് വ​ര്‍​ക്ക​ഷോ​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്ന ഉ​ട​മ​യെ വി​ളി​ച്ചു​വ​രു​ത്തി എ​ക്‌​സൈ​സ് ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും ഇ​യാ​ള്‍​ക്ക് ഇ​തേ​ക്കു​റി​ച്ച് ഒ​ന്നു​മ​റി​യി​ല്ലെ​ന്നാ​ണ് മൊ​ഴി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍, പ്ര​തി​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക​ളെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്നും എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. ഒ​ന്നാം​മൈ​ലി​ലെ വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ ഒ​ഴി​ഞ്ഞു​കി​ട​ന്ന മു​റി​യി​ല്‍​നി​ന്നാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. വ​ര്‍​ക്ക്‌​ഷോ​പ്പ് ഉ​ട​മ​യെ ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും ഇ​യാ​ള്‍​ക്ക് ഇ​തി​ല്‍ പ​ങ്കി​ല്ലെ​ന്നാ​ണ് മൊ​ഴി ന​ല്‍​കി​യ​ത്.

പീ​രു​മേ​ട് എ​ക്സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ഹു​ല്‍ രാ​ജ്, വ​ണ്ട​പ്പെ​രി​യാ​ര്‍ റേ​ഞ്ച് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​എ​സ്. ശ്യാം, ​അ​സി. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ജ്കു​മാ​ര്‍, ജി​ജി കെ.​ഗോ​പാ​ല്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ രാ​ജീ​വ് ഭാ​സ്‌​ക​ര്‍, രാ​ജ ദു​രൈ, അ​ജി​ത്ത്, പ്ര​വീ​ണ്‍, ജ​യിം​സ് ക​ട്ടി​ക്കാ​ട്ട്, ദീ​പു​കു​മാ​ര്‍, എം.​ഡി. അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ല​ഹ​രി വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി​യ​ത്.

Tags : Illicit liquor Nattuvishesham DistrictNews

Recent News

Corehub Up