അതിരപ്പിള്ളി: കാട്ടാനകളെ ജനവാസമേഖലയിൽനിന്നു തുരത്തുന്നതിനു വനം വകുപ്പ് സ്പെഷൽ ഡ്രൈവ് നടത്തുന്നതിനിടെ വെറ്റിലപ്പാറയിൽ രണ്ടു കാട്ടാനകൾ വീട്ടുമുറ്റത്തെത്തി. ചാത്തോളി മാത്യുവിന്റെ വീട്ടുമുറ്റത്ത് ഇന്നലെ പുലർച്ചെ രണ്ടിനാണ് കാട്ടാനകൾ എത്തിയത്. ശബ്ദംകേട്ട് ഉണർന്ന വീട്ടുകാർ പാത്രം കൊട്ടിയും ബഹളംവച്ചുമാണ് കാട്ടാനകളെ ഓടിച്ചത്.
Tags : nattu vishesham In Vetilapara jungle is in the backyard.