x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ​ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ം: പ്ര​തി​ഷേ​ധം കത്തുന്നു

വെബ് ഡെസ്ക്
Published: August 29, 2026 02:46 AM IST | Updated: August 29, 2026 02:46 AM IST

നി​ല​ന്പൂ​രി​ൽ സം​യു​ക്ത ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം.

ക​ർ​ശ​ന ന​ട​പ​ടി: ടി.​പി. അ​ഷ്റ​ഫ​ലി എം​എ​ൽ​എ

മ​ല​പ്പു​റം: കൈ​ക്കൂ​ലി ന​ൽ​കാ​ൻ ത​യാ​റാ​കാ​ത്ത​തി​നാ​ൽ വാ​ഹ​ന​ത്തി​ന് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​തെ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ജീ​വി​ത​മാ​ർ​ഗം ത​ക​ർ​ത്തു​വെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​പ്പെ​ഴു​തി​യ​ശേ​ഷം ഓ​ട്ടോ​ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്തം. കി​ഴി​ശേ​രി മു​ണ്ടം​പ​റ​ന്പി​ൽ ആ​ന​ക്ക​ല്ലി​ങ്ങ​ൽ കോ​ട്ട​യ്ക്ക​ൽ പ​റ​ന്പി​ൽ ഷൗ​ക്ക​ത്ത​ലിയെ​യാ​ണ് (35) ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

ഷൗ​ക്ക​ത്ത​ലി​യു​ടെ മ​ര​ണ​ത്തി​ൽ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി കൊ​ണ്ടോ​ട്ടി എം​എ​ൽ​എ ടി.​പി. അ​ഷ്റ​ഫ​ലി. തി​ക​ച്ചും നി​ർ​ഭാ​ഗ്യ​ക​ര​വും ഏ​റെ വേ​ദ​നാ​ജ​ന​ക​വു​മാ​യ സം​ഭ​വ​മാ​ണി​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഷൗ​ക്ക​ത്ത​ലി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും കു​ടും​ബ​ത്തി​ന് പി​ന്തു​ണ അ​റി​യി​ക്കു​ന്ന​താ​യും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ആ​രെ​ങ്കി​ലും ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യാ​ൽ അ​വ​ർ​ക്കെ​തി​രേ നി​യ​മാ​നു​സൃ​ത​മാ​യി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി യ​ഥാ​ർ​ഥ വ​സ്തു​ത​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​രേ​ണ്ട​തു​ണ്ടെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഷൗ​ക്ക​ത്തി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്ത് നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന സ​മീ​പ​നം അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​രു​തെ​ന്നും യോ​ഗം ആവശ്യപ്പെട്ടു. ഷൗ​ക്ക​ത്തി​ന്‍റെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​ങ്ക് സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്ക​ണം.

ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നി​ട്ടു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഗൗ​ര​വ​മു​ള്ള​താ​ണ്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും കൃ​ത്യ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഷൗ​ക്ക​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് നീ​തി ഉ​റ​പ്പാ​ക്കു​ക​യും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും വേ​ണം.

യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ.​വി. സ​ഫീ​ർ​ഷാ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൃ​ഷ്ണ​ൻ കു​ന്നി​യി​ൽ, മു​നീ​ബ് ക​ര​ക്കു​ന്ന്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​രി​ഫ് ചു​ണ്ട​യി​ൽ, ജാ​ഫ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ഇ​ബ്രാ​ഹിം​, അ​ഷ്റ​ഫ് അ​ലി ക​ട്ടു​പാ​റ, ഷാ​ക്കി​ർ മോ​ങ്ങം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രേ സ​ർ​വീ​സി​ൽനി​ന്ന് ഒ​ഴി​വാ​ക്കു​ക​യും അ​വ​ർ​ക്കെ​തി​രേ കൊ​ല​പാ​ത​ക കു​റ്റം ചു​മ​ത്തി കേ​സ് ചാ​ർ​ജ് ചെ​യ്യ​ണ​മെ​ന്നും ഐ​എ​ൻ​ടി​യു​സി മ​ല​പ്പു​റം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ർ​ടി​ഒ ഓ​ഫീ​സു​ക​ളി​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഏ​ജ​ന്‍റു​മാ​ർ വ​ഴി കൈ​ക്കൂ​ലി ന​ൽ​കാ​തെ ഒ​ന്നും സാ​ധി​ക്കു​ക​യി​ല്ല എ​ന്നു​ള്ള​ത് സ​മ​ഗ്ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് താ​ജു​ൽ​റൂ​മി റാ​വു​ത്ത​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ന​സീ​ർ അ​യ​മോ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശി​ഹാ​ബു​ൽ ഹ​ഖ്, ട്ര​ഷ​റ​ർ സ​മീ​ർ മൂ​ന്നു​ക്കാ​ര​ൻ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് നൂ​റേ​ങ്ങ​ൽ, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​ഹാ​ബ് പ​റ​ന്പ​ൻ, അ​നി​ൽ പ്ര​സാ​ദ് (ക​ഐ​സ്ഇ​ബി), ക​ണ്ണ​ൻ (കെഎസ്ആ​ർ​ടി​സി), അ​ബൂ നാ​ണ​ത്ത്, രാ​കേ​ഷ് വ​ള്ളു​വ​ന്പ്രം, സ​ക്കീ​ർ വ​ട​ക്കേ​പു​റം, കെ.​പി. ര​വി അ​ധി​കാ​ര​ത്തൊ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സം​ഭ​വ​ത്തി​ൽ മോട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​നെ​തി​രേ നി​ല​ന്പൂ​രി​ൽ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ പ്ര​ക​ട​നം ന​ട​ത്തി. സം​യു​ക്ത ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ യോ​ഗ​വും സം​ഘ​ടി​പ്പി​ച്ച​ത്. എ​ന്തുകൊ​ണ്ട് ഫി​റ്റ്ന​സ് ന​ൽ​കി​യി​ല്ല എ​ന്ന​തും ഷൗ​ക്ക​ത്ത​ലി​യു​ടെ ആ​ത്മ​ഹ​ത്യ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കു​റ്റ​ക്കാ​രാ​യ ആ​ർ​ടി​ഒ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഷൗ​ക്ക​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽനി​ന്ന് 10 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

നി​ല​ന്പൂ​ർ ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഓ​ഫീ​സി​ല​ട​ക്കം ഏ​ജ​ന്‍റു​മാ​രാ​ണ് ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​ർ​ടി​ഒ ഓ​ഫീ​സു​ക​ൾ ഏ​ജ​ന്‍റ് മു​ക്താ​ക്ക​ണം. വ​കു​പ്പ് മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സം​യു​ക്ത യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് റ​ഹീം ചോ​ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​യാ​സ് ക​വാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എം.​എ​സ്. ആ​സി​ഫ്, ബാ​ബാ അ​ഷ്റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ജീ​ദ് ബാ​പ്പു വ​ട്ട​ത്തി​ൽ, ജ​യ​രാ​ജ​ൻ, ഷൗ​ക്ക​ത്ത് മു​ക്ക​ട്ട, ഫൈ​സ​ൽ ത​യ്യ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന്‍റെ​യും ത​ണ​ലി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ട​നി​ല​ക്കാ​രും ന​ട​ത്തു​ന്ന കൊ​ള്ള​യാ​ണ് ഓ​ട്ടോ​ഡ്രൈ​വ​റു​ടെ ജീ​വ​നെ​ടു​ത്ത​തെ​ന്ന് ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.

ഈ ​വി​ഷ​യ​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ അ​ടി​യ​ന്ത​ര​മാ​യി കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത് സ​മ​ഗ്ര​മാ​യ അ്വേ​ഷ​ണം ന​ട​ത്തു​ക, കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ സ​ർ​വീ​സി​ൽനി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത് മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, ഷൗ​ക്ക​ത്ത​ലി​യു​ടെ കു​ടും​ബ​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി സാ​ന്പ​ത്തി​ക ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ക എ​ന്നി വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഇ​ന്നു രാ​വി​ലെ പ​ത്തി​ന് കൊ​ണ്ടോ​ട്ടി ആ​ർ​ടി​ഒ ഓ​ഫീ​സി​ലേ​ക്ക് ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Protests

Recent News

Corehub Up