x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ളെ ബാ​ല​വേ​ല​യ്‌​ക്കെ​ത്തി​ച്ച സം​ഭ​വം: ഏ​ജ​ന്‍റി​നെ തേ​ടി റെ​യി​ല്‍​വേ പോ​ലീ​സ്

വെബ് ഡെസ്ക്
Published: July 21, 2026 01:53 AM IST | Updated: July 21, 2026 01:53 AM IST

സു​നി​ല്‍ മ​ണ്ഡ​ല്‍ , വ​ബ്‌​ലു ന​ട്ട്

കൊ​ച്ചി : ബി​ഹാ​റി​ല്‍ നി​ന്ന് ബാ​ല​വേ​ല​യ്ക്കാ​യി ട്രെ​യി​നി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന ബി​ഹാ​ര്‍ സ്വ​ദ​ശി​ക​ളാ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഒ​മ്പ​ത് ആ​ണ്‍​കു​ട്ടി​ക​ളെ ര​ക്ഷ​പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ കു​ട്ടി​ക​ളെ എ​ത്തി​ച്ച ഏ​ജ​ന്‍റി​നാ​യി റെ​യി​ല്‍​വേ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. മ​ണി​ക്കൂ​റി​ല്‍ 50 രൂ​പ കൂ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് കു​ട്ടി​ക​ളെ പെ​രു​മ്പാ​വൂ​രി​ലെ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ലേ​ക്ക് എ​ത്തി​ച്ച​താ​യാ​ണ് വി​വ​രം. കു​ട്ടി​ക​ളെ എ​ത്തി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട മ​ല​യാ​ളി ഏ​ജ​ന്‍റി​നെ ക​ണ്ടെ​ത്താ​നാ​യാ​ണ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​ന് പാ​റ്റ്‌​ന - എ​റ​ണാ​കു​ളം എ​ക്‌​സ്പ്ര​സ് സൗ​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യി​ലാ​ണ് സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​മ്പ​ത് കു​ട്ടി​ക​ളെ​യും ര​ണ്ടു മു​തി​ര്‍​ന്ന​വ​രെ​യും ക​ണ്ടെ​ത്തി​യ​ത്.

ബി​ഹാ​റി​ലെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള കു​ട്ടി​ക​ള്‍ ജോ​ലി അ​ന്വേ​ഷി​ച്ച് എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ​താ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. ത​ങ്ങ​ളു​ടെ ഗ്രാ​മ​ങ്ങ​ളി​ലെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും തൊ​ഴി​ലി​ല്ലാ​യ്മ​യും കാ​ര​ണ​മാ​ണ് ഈ ​യാ​ത്ര​യെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ അ​റി​വോ​ടും സ​മ്മ​ത​ത്തോ​ടും കൂ​ടി​യാ​ണ് വ​ന്ന​തെ​ന്നും കു​ട്ടി​ക​ള്‍ പ​റ​ഞ്ഞു. കു​ട്ടി​ക​ള്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ബി​ഹാ​ര്‍ ഗോ​പാ​ല്‍ ഗ​ഞ്ച് സ്വ​ദേ​ശി​ക​ളാ​യ സു​നി​ല്‍ മ​ണ്ഡ​ല്‍ (22), വ​ബ്‌​ലു ന​ട്ട് (25) എ​ന്നി​വ​രെ എ​റ​ണാ​കു​ളം റെ​യി​ല്‍​വെ പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​ഴ്‌​സും ക്രൈം ​ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്രാ​ഞ്ചും ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്തു.

കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കും ക്ഷേ​മ​ത്തി​നും മു​ന്‍​ഗ​ണ​ന ന​ല്‍​കി ആ​ര്‍​പി​എ​ഫ് സം​ഘം ഉ​ട​ന്‍ ത​ന്നെ എ​റ​ണാ​കു​ളം ചൈ​ല്‍​ഡ് ഹെ​ല്‍​പ്പ് ഡെ​സ്‌​കു​മാ​യി ബ​ന്ധ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് വി​ശ​ദ പ​രി​ശോ​ധ​ന​ക​ള്‍​ക്കും തു​ട​ര്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍​ക്കു​മാ​യി പ​തി​നൊ​ന്ന് പേ​രെ​യും എ​റ​ണാ​കു​ളം റെ​യി​ല്‍​വേ പോ​ലീ​സി​ന് കൈ​മാ​റി.

ര​ക്ഷ​പ്പെ​ടു​ത്തി​യ ഒ​മ്പ​ത് കു​ട്ടി​ക​ളി​ല്‍ അ​ഞ്ചു പേ​രെ സം​ര​ക്ഷ​ണ​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നു​മാ​യി ക​റു​കു​റ്റി ഗ​ലീ​ല ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ലും നാ​ലു പേ​രെ പ​ള്ളു​രു​ത്തി​യി​ലു​ള്ള ബോ​സ്‌​കോ നി​ല​യ​ത്തി​ലും പ്ര​വേ​ശി​പ്പി​ച്ചു. അ​റ​സ്റ്റി​ലാ​യ ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : child labor Nattuvishesham DistrictNews

Recent News

Corehub Up