x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​വ്വാ​ലു​ക​ളു​ടെ വ​ർ​ധ​ന: പ​ക​ർ​ച്ച​വ്യാ​ധി ഭീ​തി​യി​ൽ മ​റ്റ​ക്ക​ര


Published: June 4, 2026 07:18 AM IST | Updated: June 4, 2026 07:18 AM IST

മ​റ്റ​ക്ക​ര: അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, 14 വാ​ർ​ഡു​ക​ളി​ൽ പ​ന്ന​ഗം തോ​ടി​നോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന പു​ര​യി​ട​ങ്ങ​ളി​ൽ ക​ട​വാ​വ​ലു​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മെ​ന്ന് പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി. വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി മൂ​ന്നാം വാ​ർ​ഡ് മെം​ബ​ർ എം.​എ​സ്. രാ​ജു പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക്ക് ക​ത്ത‌ു ന​ൽ​കു​ക​യും പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ണെ​ന്ന് വി​ല​യി​രു​ത്തു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് വ​നം വ​കു​പ്പ് സം​ഘം, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ക്ര​ട്ട​റി, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്‍റെ സം​യു​ക്ത പ​രി​ശോ​ധ​ന പ്ര​ദേ​ശ​ത്ത് ന​ട​ന്നു. തു​ട​ർ​ന്ന് മ​റ്റ​ക്ക​ര മൃ​ഗാ​ശു​പ​ത്രി​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ വ​വ്വാ​ലു​ക​ൾ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​മു​ട​മ​ക​ൾ​ക്ക് അ​ടി​ക്കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് നോ​ട്ടീ​സ് ന​ൽ​കാ​നും സ്ഥി​തി ഗു​രു​ത​ര​മാ​ണെ​ന്നു വി​ല​യി​രു​ത്തി അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്കാ​യി ക​ള​ക്‌​ട​ർ​ക്ക് ശു​പാ​ർ​ശ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു.

പ​ന്ന​ഗം തോ​ടി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി പ്ര​ദേ​ശ​ത്ത് ആ​യി​ര​ക്ക​ണ​ക്കി​നു ക​ട​വാ​വ​ലു​ക​ളാ​ണ് ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി പെ​റ്റു​പെ​രു​കി വ​രു​ന്ന​ത്. ഇ​വ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് വ​ൻ​തോ​തി​ൽ നാ​ശം വ​രു​ത്തു​ന്നു. ഇ​വ​യു​ടെ കാ​ഷ്ഠം വീ​ണു സ​മീ​പ​ത്തെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളും പ​ന്ന​ഗം തോ​ടും മ​ലി​ന​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്നു വ്യാ​പ​ക പ​രാ​തി​യു​ണ്ട്. ഇ​വ​യെ നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വൈ​കി​യാ​ൽ നി​പ്പ​യു​ൾ​പ്പെ​ടെ​യു​ള്ള മാ​ര​ക രോ​ഗ​ങ്ങ​ൾ പ്ര​ദേ​ശ​ത്ത് പ​ട​ർ​ന്നു​പി​ടി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

മ​റ്റ​ക്ക​ര ഗ​വ. എ​ൽ​പി സ്കൂ​ൾ, അ​ക​ല​ക്കു​ന്നം ഗ​വ. എ​ൽ.​പി സ്കൂ​ൾ, മ​റ്റ​ക്ക​ര ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ൾ, പോ​ളി​ടെ​ക്നി​ക്, സ്വ​കാ​ര്യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് തു​ട​ങ്ങി മൂ​വാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​ദേ​ശ​ത്തു​ണ്ട്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് തു​റ​ന്ന​തു പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

താ​ത്കാ​ലി​ക പ​രി​ഹാ​ര​ത്തി​ലൊ​തു​ങ്ങാ​തെ പ്ര​ദേ​ശ​ത്തു​നി​ന്ന് ഇ​വ​യെ പൂ​ർ​ണ​മാ​യി തു​ര​ത്താനുള്ള ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ന്ന​ത​ത​ല​ത്തി​ൽ കൈ​ക്കൊ​ള്ള​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up