x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര്‍​ഷ​ക സ​മൂ​ഹ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ല്‍ ഇ​ന്‍​ഫാ​മി​ന്‍റേ​ത് നി​ര്‍​ണാ​യ​ക പ​ങ്ക്

വെബ് ഡെസ്ക്
Published: July 21, 2026 11:03 PM IST | Updated: July 21, 2026 11:03 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക​ജി​ല്ല​യി​ലെ ഓ​രോ താ​ലൂ​ക്കി​ലെ​യും ക​ര്‍​ഷ​ക​രെ​യും അ​വ​രു​ടെ കൃ​ഷി​ഭൂ​മി​യെ​യും കൃ​ഷി​രീ​തി​ക​ളെ​യും മ​ന​സി​ലാ​ക്കി പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്തും സാ​ധ്യ​ത​ക​ളെ ഉ​പ​യോ​ഗി​ച്ചും ക​ര്‍​ഷ​ക സ​മൂ​ഹ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ല്‍ ഇ​ന്‍​ഫാം നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​താ​യി കാ​ര്‍​ഷി​ക​ജി​ല്ല സ​ഹ​ര​ക്ഷാ​ധി​കാ​രി ഫാ.​ഡോ. സെ​ബാ​സ്റ്റ്യ​ന്‍ കൊ​ല്ലം​കു​ന്നേ​ല്‍. ഇ​ന്‍​ഫാം തെ​ക്ക​ന്‍ മേ​ഖ​ല അ​സം​ബ്ലി പാ​റ​ത്തോ​ട് മ​ല​നാ​ട് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്‍​ഫാം തെ​ക്ക​ന്‍ മേ​ഖ​ല രൂ​പ​കല്പ​ന ചെ​യ്യു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ള്‍ ക​ര്‍​ഷ​ക​രെ കൂ​ടു​ത​ല്‍ ശ​ക്ത​രാ​ക്കാ​നും സ്വ​യം​പ​ര്യാ​പ്ത​രാ​ക്കാ​നും സ​ഹാ​യി​ക്കു​ന്ന​വ​യാ​ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സം​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ഘ​ട​ക​മാ​യ ഓ​രോ ക​ര്‍​ഷ​ക കു​ടും​ബ​ത്തി​ന്‍റെ​യും കാ​ര്‍​ഷി​ക​വും സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ വ​ള​ര്‍​ച്ച​യും പു​രോ​ഗ​തി​യു​മാ​ണ് ഇ​ന്‍​ഫാം ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഇ​ന്‍​ഫാം ദേ​ശീ​യ ചെ​യ​ര്‍​മാ​ന്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ പ​റ​ഞ്ഞു. ഈ ​ല​ക്ഷ്യം നേ​ടി​യെ​ടു​ക്കാ​ന്‍ സ​ഹാ​യ​ക​ര​മാ​യ ക​ര്‍​മപ​ദ്ധ​തി​ക​ളും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും രൂ​പ​ക​ല്പ​ന ചെ​യ്യു​ക​യും ന​ട​പ്പി​ലാ​ക്കു​ക​യു​മാ​ണ് ഇ​ന്‍​ഫാ​മി​ന്‍റെ വി​വി​ധ​ ത​ല​ങ്ങ​ളി​ലു​ള്ള അ​സം​ബ്ലി​ക​ളു​ടെ ഉ​ദ്ദേ​ശ്യമെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​ആ​ന്‍റ​ണി കോ​ട്ടൂ​ര്‍, ഫാ. ​ജി​ന്‍​സ് കി​ഴ​ക്കേ​ല്‍, ഫാ. ​ആ​ല്‍​ബി​ന്‍ പു​ല്‍​ത്ത​കി​ടി​യേ​ല്‍, സി​സ്റ്റ​ര്‍ ആ​നി ജോ​ണ്‍ എ​സ്എ​ച്ച്, താ​ലൂ​ക്ക് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​ജേ​ക്ക​ബ് കൈ​പ്പ​ന്‍​പ്ലാ​ക്ക​ല്‍, ഫാ. ​സെ​ബി​ന്‍ ഉ​ള്ളാ​ട്ട്, ഫാ. ​സി​ജോ പ​ന്ന​ല​ക്കു​ന്നേ​ല്‍, തെ​ക്ക​ന്‍ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് കു​രു​വി​ള ചാ​ക്കോ താ​ഴ​ത്തു​പീ​ടി​ക, തെ​ക്ക​ന്‍ മേ​ഖ​ല സെ​ക്ര​ട്ട​റി തോ​മ​സ് കൊ​ട്ടാ​ടി​ക്കു​ന്നേ​ല്‍, മ​ഹി​ളാ​സ​മാ​ജ് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ലൗ​ലി ടി.​വി. ക​ള​പ്പു​ര​യ്ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​സം​ബ്ലി​യി​ല്‍ എ​രു​മേ​ലി, റാ​ന്നി, പ​ത്ത​നം​തി​ട്ട കാ​ര്‍​ഷി​ക താ​ലൂ​ക്കു​ക​ളി​ലെ ഇ​ന്‍​ഫാ​മി​ന്‍റെ​യും മ​ഹി​ളാ​സ​മാ​ജി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടു​ക​ളും വ​രും വ​ര്‍​ഷം ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളും വി​ശ​ദീ​ക​രി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews INFAM plays

Recent News

Corehub Up