x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക​ൾ വ​യോ​ജ​ന​ങ്ങ​ൾ​ക്കും ല​ഭ്യ​മാ​ക്ക​ണം'


Published: June 17, 2026 07:26 AM IST | Updated: June 17, 2026 07:26 AM IST

കൂ​രാ​ച്ചു​ണ്ട്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ആ​യു​ഷ്മാ​ൻ ഭാ​ര​ത് ജ​ൻ ആ​രോ​ഗ്യ യോ​ജ​ന ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി (പി​എം​ജെ​എ​വൈ) വ​യോ​ജ​ന​ങ്ങ​ൾ​ക്കും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വ​യോ​ജ​ന പീ​ഡ​നവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം കൂ​രാ​ച്ചു​ണ്ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​സ് ചെ​റു​വ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൂ​രാ​ച്ചു​ണ്ട് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്. ഗ്രീ​ഷ്മ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി.​കെ. ബാ​ല​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട​ലാ​ശേ​രി, പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ ജോ​സ​ഫ് അ​റ​യ്ക്ക​ൽ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ്, കെ.​കെ. മ​ത്താ​യി, സു​ലൈ​മാ​ൻ ഹാ​ജി ന​ടൂ​പ​റ​മ്പി​ൽ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ലീ​ലാ​മ്മ പു​ത്തേ​ട്ടു​പ​ട​വി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Insurance plans should be made

Recent News

Corehub Up