ചട്ടമല പള്ളി ഇൻഷുറൻസ് പദ്ധതി സന്ദീപ് വാര്യർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ചിറ്റാരിക്കാൽ : ചട്ടമല സെന്റ് മേരീസ് ഇടവകയുടെയും തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി ചട്ടമല യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ഇടവകാംഗങ്ങൾക്ക് വേണ്ടിയുള്ള സമ്പൂർണ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് തുടക്കമായി. ഇന്ത്യ പോസ്റ്റ് സേവിംഗ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ആദ്യ പ്രീമിയം സ്വീകരിച്ചുകൊണ്ട് സന്ദീപ് വാര്യർ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
ഇടവക വികാരി ഫാ.പോൾ മുണ്ടക്കൽ അധ്യക്ഷതവഹിച്ചു. സിവിക്കുട്ടി വർഗീസ് സെമിനാർ നയിച്ചു. അമൽ പള്ളത്ത്, ഷൈനി ജോബി, ആന്റണി കോയിക്കൽ എന്നിവർ വിഷയാവതരണം നടത്തി. പാരിഷ് സെക്രട്ടറി സജി വള്ളോപ്പിള്ളി, വെസ്റ്റ് എളേരി പഞ്ചായത്തംഗം സിന്ധു വർഗീസ്, ആഷ്ലി അറയ്ക്കപറമ്പിൽ, ഇടവക കോ-ഓർഡിനേറ്റർ തോമസ് മുകളേൽ എന്നിവർ പ്രസംഗിച്ചു.