അരുവിത്തുറ: സെന്റ് ജോർജ് കോളജിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര പിയർ-റിവ്യൂഡ് ഗവേഷണ ജേർണലായ ജെം-ന്റെ (ഐഎസ്എസ്എൻ: 2393-9850) 2025 പതിപ്പ് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പ്രകാശനം ചെയ്തു.
ജേർണലിന്റെ ആദ്യപതിപ്പ് കോളജ് മാനേജർ വെരി. റവ.ഫാ. മാത്യു ചന്ദ്രൻകുന്നേൽ ഏറ്റുവാങ്ങി. കോളജിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര കോൺഫറൻസായ ഐസിആർഎഎസ്എസ്ടി - 2025ൽ അവതരിപ്പിച്ച ഗവേഷണ പ്രബന്ധങ്ങളിൽ നിന്നും പിയർ റിവ്യൂ, പ്ലഗറിസം പരിശോധന തുടങ്ങിയവയ്ക്കു ശേഷം തെരഞ്ഞെടുക്കപ്പെട്ട ഗവേഷണ ലേഖനങ്ങളാണ് ജേർണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോളജിന്റെ ഗുണമേന്മയാർന്ന വിദ്യാഭ്യാസ-ഗവേഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജേർണൽ പ്രസിദ്ധീകരിച്ചതെന്ന് പ്രിൻസിപ്പലും ജേർണലിന്റെ എഡിറ്റർ-ഇൻ-ചീഫുമായ പ്രഫ.ഡോ. സിബി ജോസഫ് പറഞ്ഞു.
അക്കാദമിക് ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ഇത്തരം പ്രസിദ്ധീകരണങ്ങൾ നിർണായകമാണെന്നും ഇത്തരം പ്രസിദ്ധീകരണങ്ങൾ കോളജിന്റെ അക്കാദമിക മികവിന്റെ പ്രതീകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രസിദ്ധീകരണത്തിൽ പങ്കാളികളായ എല്ലാ ഗവേഷകരെയും എഡിറ്റോറിയൽ ബോർഡ് അംഗങ്ങളെയും ചടങ്ങിൽ അഭിനന്ദിച്ചു.
Tags : GEM International Journal Kottayam District Collector Local News Nattuvishesham Kottayam