x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​പ​ണി​യി​ൽ ക​ർ​ഷ​ക​കൂ​ട്ടാ​യ്മ ക​ന്പ​നി​ക​ളു​ടെ ഇ​ട​പെ​ട​ൽ അ​നി​വാ​ര്യം: ഡോ.​സി. രാ​മ​കൃ​ഷ്ണ​ൻ


Published: June 14, 2026 12:54 AM IST | Updated: June 14, 2026 12:54 AM IST

പാ​ല​ക്കാ​ട്: പ്ര​കൃ​തി​വി​ഭ​വം, ആ​സൂ​ത്ര​ണം, അ​ധ്വാ​ന​ശേ​ഷി ഇ​വ മൂ​ന്നും ഉ​ണ്ടെ​ങ്കി​ലും കേ​ര​ളം ഒ​രു ഉ​പ​ഭോ​ക്തൃ സം​സ്ഥാ​ന​മാ​യി മാ​റി​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ക​ർ​ഷ​ക​രു​ടെ​ത​ന്നെ കൂ​ട്ടാ​യ്മ​യി​ലു​ള്ള ക​ന്പ​നി​ക​ളു​ടെ ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണെ​ന്ന് കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് പ്ര​സി​ഡ​ന്‍റും ഐ​ആ​ർ​ടി​സി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ഡോ.​സി. രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. മു​ണ്ടൂ​ർ ഐ​ആ​ർ​ടി​സി​യി​ൽ ഏ​റ​നാ​ട് ട്രൈ​ബ​ൽ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​യു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ​ക്കു​ള്ള നേ​തൃ​ത്വ വി​ക​സ​ന പ​രി​ശീ​ല​ന​പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഐ​ആ​ർ​ടി​സി ര​ജി​സ്ട്രാ​ർ എ. ​രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​ആ​ർ​എം ഡി​വി​ഷ​ൻ മേ​ധാ​വി ആ​ർ. സ​തീ​ഷ് ആ​മു​ഖാ​വ​ത​ര​ണം ന​ട​ത്തി. ക​ന്പ​നി സി​ഇ​ഒ കെ. ​രാ​ഹു​ൽ സ്വാ​ഗ​ത​വും ക​ന്പ​നി ബോ​ർ​ഡ് അം​ഗം പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. മ​ല​പ്പു​റം ജി​ല്ല​യി​ലെ ചാ​ലി​യാ​ർ, ഉൗ​ർ​ങ്ങാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ബാ​ർ​ഡി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടേ​യും ഐ​ആ​ർ​ടി​സി​യു​ടെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടേ​യും രൂ​പീ​ക​രി​ച്ച ട്രൈ​ബ​ൽ വി​ഭാ​ഗ​ത്തി​ലു​ള്ള ക​ർ​ഷ​ക​ർ അം​ഗ​ങ്ങ​ളാ​യും രൂ​പീ​ക​രി​ച്ച ഏ​റ​നാ​ട് ട്രൈ​ബ​ൽ ഫാ​ർ​മേ​ഴ്സ് ക​ന്പ​നി​യു​ടെ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​ണ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

നേ​തൃ​ത്വ​പാ​ട​വം, ക​ന്പ​നി​യു​ടെ ബി​സി​ന​സ് പ്ലാ​ൻ ത​യ്യാ​റാ​ക്ക​ൽ, നി​യ​മാ​വ​ലി​ക​ൾ, സാ​ന്പ​ത്തി​ക ഉ​ത്ത​ര​വാ​ദി​ത്വം, സാ​ന്പ​ത്തി​ക ആ​സൂ​ത്ര​ണം എ​ന്നി​വ​യി​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു പ​രി​ശീ​ല​ന​ത്തി​ന്‍റെ ല​ക്ഷ്യം. പി.​എ​സ.് സാ​ബു​മോ​ൻ, ക​ന്പ​നി സെ​ക്ര​ട്ട​റി​മാ​രാ​യ എ. ​അ​ഭി​ജി​ത്ത്, എ​സ.് വി​ഷ്ണു എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Intervention of farmers' Nattuvishesham District News

Recent News

Corehub Up