x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈക്കോടതി കവലയിൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രത്തിനായി ദ്വീ​പ് നി​വാ​സി​ക​ളു​ടെ മു​റ​വി​ളി​


Published: June 11, 2026 05:12 AM IST | Updated: June 11, 2026 05:12 AM IST

ഹൈ​ക്കോ​ട​തി ക​വ​ല​യി​ൽ നി​ല​വി​ൽ വൈ​പ്പി​ൻ വ​ല്ലാ​ർ​പാ​ടം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് നി​റു​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന സ്ഥ​ലം.

വൈ​പ്പി​ന്‍: എ​റ​ണാ​കു​ളം ഹൈ​ക്കോ​ട​തി ക​വ​ല​യി​ൽ വൈ​പ്പി​നി​ലേ​ക്ക് ബ​സ് ക​യ​റാ​ൻ കാ​ത്തു​നി​ൽ​ക്കു​ന്ന​വ​ർ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​നാ​യി മു​റ​വി​ളി കൂ​ട്ടാ​ൻ തു​ട​ങ്ങി​യി​ട്ട് ര​ണ്ടു പ​തി​റ്റാ​ണ്ട് പി​ന്നി​ടു​ന്നു.

ഗോ​ശ്രീ പാ​ല​ങ്ങ​ൾ തു​റ​ന്ന​ശേ​ഷം വൈ​പ്പി​നി​ൽനി​ന്നു സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് എ​റ​ണാ​കു​ളം വ​രെ നീ​ട്ടി ന​ൽ​കി​യ​തോ​ടെ​യാ​ണ് ഹൈ​ക്കോ​ട​തി ക​വ​ല​യി​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത ഉ​യ​ർ​ന്ന​ത്.

എ​ന്നാ​ൽ നാ​ളി​തു​വ​രെ ഒ​രാ​ളും ഇ​ത് ചെ​വി​ക്കൊ​ണ്ടി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ഇ​തു​മൂ​ലം വൈ​പ്പി​നി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ മ​ഴ​യും വെ​യി​ലും കൊ​ണ്ട് ദു​രി​ത​മ​നു​ഭ​വി​ച്ചാ​ണ് ഇ​പ്പോ​ൾ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല ഇ​വി​ടെ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്കും സ്വ​കാ​ര്യ ബ​സിലെ ജീ​വ​ന​ക്കാ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​ൻ ഒ​രു പൊ​തു ശൗ​ച്യാ​ല​യം ഇ​വി​ടെ അ​ത്യാ​വ​ശ്യ​മാ​ണ്.

കൊ​ച്ചി​ൻ കോ​ർ​പറേ​ഷ​ൻ, ജി​സി​ഡി​എ, ജി​ഡ​യോ ക​നി​ഞ്ഞാ​ൽ ഇ​വി​ടെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​വും പൊ​തു ശൗ​ചാ​ല​യ​വും നി​ർ​മ്മി​ക്കാ​വു​ന്ന​തേ​യു​ള്ളൂ. എ​ന്നാ​ൽ ഇ​തി​ന് ഭ​ര​ണ​പ​ര​മാ​യ തീ​രു​മാ​നം ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ പ​രാ​തി.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up