x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന് ല​ഭി​ക്കേ​ണ്ട തു​ക വ​ക​മാ​റ്റ​രു​തെ​ന്ന് നി​ര്‍​ദേ​ശം


Published: July 3, 2026 05:30 AM IST | Updated: July 3, 2026 05:30 AM IST

കോ​ഴി​ക്കോ​ട്: കേ​ര​ള കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന് അ​വ​കാ​ശ​പ്പെ​ട്ട തു​ക സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കൈ​വ​ശ​മു​ണ്ടെ​ങ്കി​ൽ നി​യ​മാ​നു​സൃ​തം തി​രി​കെ ന​ൽ​കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ധ​ന​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന് ല​ഭി​ക്കേ​ണ്ട തു​ക മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വ​ക​മാ​റ്റി ദു​രു​പ​യോ​ഗം ചെ​യ്യ​രു​ത്. ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്താ​ൻ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു.

ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും കു​ടി​ശി​ക പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി ഏ​കോ​പ​നം ന​ട​ത്തി സാ​ധ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.

ക്ഷേ​മ​നി​ധി ബോ​ർ​ഡു​ക​ൾ​ക്ക് നി​യ​മാ​നു​സൃ​തം ല​ഭി​ക്കേ​ണ്ട സെ​സ്, നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി വി​ഹി​ത​ങ്ങ​ൾ എ​ന്നി​വ യ​ഥാ​സ​മ​യം ബോ​ർ​ഡി​ന്‍റെ അ​ക്കൗ​ണ്ടി​ൽ എ​ത്തു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ബോ​ർ​ഡി​ന് നി​യ​മാ​നു​സൃ​തം ല​ഭി​ക്കേ​ണ്ട തു​ക​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി കൈ​മാ​റാ​ത്ത സാ​ഹ​ച​ര്യം ബോ​ർ​ഡി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​മെ​ന്നും ബൈ​ജു​നാ​ഥ് പ​റ​ഞ്ഞു. പെ​ൻ​ഷ​ൻ വി​ത​ര​ണം ദീ​ർ​ഘ​കാ​ല​മാ​യി മു​ട​ങ്ങു​ന്ന​ത് വ​യോ​ജ​ന​ങ്ങ​ളാ​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ കൂ​ടു​ത​ൽ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കും മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​നും കാ​ര​ണ​മാ​ക്കു​മെ​ന്നും ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വി​ലു​ണ്ട്.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up