അരുവിത്തുറ: ആഭ്യന്തര യുദ്ധങ്ങളും കലാപങ്ങളും പ്രകൃതിക്ഷോഭങ്ങളുംമൂലം ലക്ഷക്കണക്കിനു മനുഷ്യർ ഇന്ന് പലായനത്തിന് നിർബന്ധിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും അഭയാർഥികളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ആഗോള സമൂഹത്തിനു കടമയുണ്ടെന്നും എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വിഭാഗം അധ്യാപകനും സാമൂഹിക നിരീക്ഷകനുമായ ഡോ. ലിറാർ പുളിക്കലകത്ത്.
അന്താരാഷ്ട്ര അഭയാർഥി ദിനത്തോടനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജ് കോളജിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച പ്രഭാഷണത്തിലാണ് ആദ്ദേഹം പലായനത്തിന്റെ പ്രതിസന്ധികൾ ചർച്ച ചെയ്തത്. ഹ്യൂമൻ റൈറ്റ്സ് ക്ലബ്ബിന്റെ ഉദ്ഘാടനവും ആദ്ദേഹം നിർവഹിച്ചു.
പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കോളജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്, പൊളിറ്റിക്സ് വിഭാഗം മേധാവി ഡോ. തോമസ് പുളിക്കൻ, അധ്യാപകരായ അനിറ്റ് ടോം, അലീന ചാക്കോ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham global community