x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​ന്പ​ള​ത്തെ ജ​ങ്കാ​റി​ന്‍റെ ഐ​ശ്വ​ര്യം ന​ഷ്ട​പ്പെ​ടു​ന്നു

വെബ് ഡെസ്ക്
Published: August 18, 2026 10:19 PM IST | Updated: August 18, 2026 10:19 PM IST

ഐ​ശ്വ​ര്യം ജ​ങ്കാ​റി​ൽ കൊ​പ്ര ഉ​ണ​ക്കു​ന്നു.

പൂ​ച്ചാ​ക്ക​ൽ: പാ​ണാ​വ​ള്ളി-പെ​രു​മ്പ​ളം കാ​യ​ലി​ൽ ഒ​രു കാ​ല​ത്ത് ജ​ന​ങ്ങ​ളു​ടെ ജീ​വ​നാ​ഡി​യാ​യി​രു​ന്നു ഐ​ശ്വ​ര്യം ജ​ങ്കാ​ർ. എ​ന്നാ​ൽ, ഇ​ന്ന് ജ​ങ്കാ​റി​ന്‍റെ അ​വ​സ്ഥ ആ​രെ​യും ക​ണ്ണീ​ര​ണി​യി​ക്കു​ന്ന​താ​ണ്.

പെ​രു​മ്പ​ളം പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ ജ​ങ്കാ​ർ സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കു​ക​യും തു​ട​ർ​ന്ന് ജ​ങ്കാ​ർ അ​നാ​ഥ​മാ​യി പെ​രു​മ്പ​ളം വാ​ത്തി​ക്കാ​ട് ജെ​ട്ടി​യി​ൽ ന​ങ്കൂ​ര​മി​ടു​ക​യു​മാ​യി​രു​ന്നു.
പാ​ലം വ​ന്നെങ്കി​ലും ദ്വീ​പ് നി​വാ​സി​ക​ൾ​ക്ക് വാ​ഹ​നം വ​ഴി പൂ​ത്തോ​ട്ട ഭാ​ഗ​ത്തേ​ക്ക് പോ​കാ​ൻ നി​ല​വി​ൽ യാ​തൊ​രു സൗ​ക​ര്യ​വു​മി​ല്ല. നേ​ര​ത്തെ വാ​ത്തി​ക്കാ​ട്-പൂ​ത്തോ​ട്ട റൂ​ട്ടി​ൽ ജ​ങ്കാ​ർ സ​ർ​വി​സ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട​ത് പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. ജ​ങ്കാ​റി​ന്‍റെ ഫി​റ്റ്ന​സ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു​വെ​ങ്കി​ലും സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നാ​യു​ള്ള യാ​തൊ​രു ന​ട​പ​ടി​ക​ളും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.

ഗ​താ​ഗ​ത സൗ​ക​ര്യ​മി​ല്ലാ​തെ ജ​ങ്കാ​ർ വെ​റു​തെ കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. കാ​യ​ലോ​ര​ത്തെ വെ​യി​ലും കാ​റ്റും ല​ഭി​ക്കു​ന്ന ജ​ങ്കാ​റി​ന്‍റെ ഡെ​ക്ക് ഇ​പ്പോ​ൾ നാ​ട്ടു​കാ​ർ കൊ​പ്ര​യും മീ​നും ഉ​ണ​ക്കു​ന്ന സ്ഥലമായി മാ​റി. ഒ​രു കാ​ല​ത്ത് തി​ര​ക്കേ​റി​യ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്ന ജ​ങ്കാ​റി​ന്‍റെ ത​ട്ടി​ൽ ഇ​പ്പോ​ൾ ഉ​ണ​ങ്ങു​ന്ന കൊ​പ്ര​യു​ടെ​യും മീ​നി​ന്‍റെ​യും ഗ​ന്ധ​മാ​ണ്.

പ​ക​ൽ​സ​മ​യ​ത്ത് കൊ​പ്ര ഉ​ണ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ജ​ങ്കാ​ർ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​യും മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളു​ടെ​യും പ്ര​ധാ​ന താ​വ​ള​മാ​യി മാ​റി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്ലാ​ത്ത​താ​ണ് ഇ​വി​ടെ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ത​മ്പ​ടി​ക്കാ​ൻ കാ​ര​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.​ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​നോ അ​ല്ലെ​ങ്കി​ൽ ജ​ങ്കാ​റി​നെ സം​ര​ക്ഷി​ക്കാ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല.

Tags : Jankar NattuVishasham DistrictNews

Recent News

Corehub Up