ജെഇഇ അഡ്വാന്‍സ്ഡ് റിസള്‍ട്ടില്‍ കേരള റാങ്കിൽ മൂന്നാമതെത്തിയ ദേവ് നായര്‍.
കോഴിക്കോട്: ജെഇഇ മെയിന്‍ 2026ന് പിന്നാലെ ജെഇഇ അഡ്വാന്‍സ്ഡ് റിസള്‍ട്ടിലും ചരിത്ര വിജയം ആവര്‍ത്തിച്ച് കേരളത്തിലെ പ്രമുഖ എഡ്-ടെക് പ്ലാറ്റ്ഫോമായ സൈലം ലേര്‍ണിംഗ്. സൈലം ഇന്റഗ്രേറ്റഡ് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ ദേവ് നായര്‍ കേരള റാങ്കിൽ മൂന്നാമതെത്തി. 628 ആണ് ദേവിന്റെ ഓള് ഇന്ത്യാ റാങ്ക്.
ജെഇഇ കോച്ചിംഗ് തുടങ്ങി വെറും നാലുവര്‍ഷം കൊണ്ടാണ് ഒറ്റയക്ക റാങ്ക് എന്ന നേട്ടത്തിലേക്ക് സൈലം എത്തിയത്. മഷല്‍ നസീര്‍ (എഐആര്‍- 2104), മുഹമ്മദ് ഇഹ്സാന്‍ (എഐആര്‍- 2171), ഗ്ലെന്‍ ജോസഫ്(എഐആര്‍- 2355), റിശ്വന്ത് ദേവ് (എഐആര്‍- 3775), നിവേദ് വി. മനോജ് (എഐആര്‍- 7437), കെ.ആഷിന് (എഐആര്‍- 7775), എ.എസ്. അക്ഷയ് (എഐആര്‍- 8866), സി.കെ. നിഹാല്‍ നൈഫ് (എഐആര്‍- 9840), പി. മുഹമ്മദ് ജിഷാന്‍ (എഐആര്‍- 9960) എന്നിവരും തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കി.
ഇവരുള്‍പ്പെടെ സൈലത്തില്‍ നിന്നും 30ലേറെ വിദ്യാര്‍ഥികളാണ് ഇത്തവണ ജെഇഇ അഡ്വാന്‍സ്ഡ് 2026ല്‍ മികച്ച വിജയത്തോടെ രാജ്യത്തെ വിവിധ ഐഐടികളില്‍ പ്രവേശനം ഉറപ്പിച്ചത്. നീറ്റ്, ജെഇഇ 2027 പരീക്ഷകള്‍ക്കായുള്ള റീപ്പീറ്റര്‍ ബാച്ചിലേക്കുള്ള അഡ്മിഷന് സൈലത്തില്‍ തുടരുകയാണ്. ഫോണ്‍: 6009100 300.
Tags : Local News Nattuvishesham Kozhikode