പ്രഭാഷണ പരമ്പര ഫാ. പൗലോസ് കിടങ്ങേന് ഉദ്ഘാടനം ചെയ്യുന്നു.
ആലുവ: ആലുവ ജീവസ് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിമാസ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. സിഎംഐ സേക്രഡ് ഹാര്‍ട്ട് രാജഗിരി കൊച്ചി പ്രൊവിന്‍ഷ്യല്‍ ഫാ. പൗലോസ് കിടങ്ങേന് ഉദ്ഘാടനം നിർവഹിച്ചു. ജീവസ് കേന്ദ്രം ആലുവ ഡയറക്ടര്‍ ഫാ. സജി തെക്കേകൈതക്കാട്ട് അധ്യക്ഷത വഹിച്ചു. മാര്‍ത്തോമ്മാ നസ്രാണികളും മാര്‍ത്തോമ്മാ മാര്‍ഗവും എന്ന വിഷയത്തെ ആസ്പദമാക്കി ചരിത്രകാരനും ഗ്രന്ഥകാരനും എറണാകുളം അങ്കമാലി അതിരൂപത സീറോ മലബാര്‍ ആര്‍ക്കൈവ്സ് ആന്‍ഡ് മ്യൂസിയം ഡയറക്ടറുമായ ഫാ. ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി പ്രഭാഷണം നടത്തി.
ജീവസ് കോ-ഓര്‍ഡിനേറ്റര്‍മാരായ ബാബു കെ. വര്‍ഗീസ്, ജോസി പി. ആന്‍ഡ്രൂസ്, ലെസ്ലി ജോസഫ്, ബേബി പുത്തന്‍പീടിക, ബോബി കൊല്ലമാംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.