പ്രതീകാത്മക ചിത്രം
കൊച്ചി: പാന്റ്സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന നാലു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും മോഷണം പോയതായി പരാതി. മലപ്പുറം ബി.പി. അങ്ങാടി സ്വദേശി പ്രകാശന്റെ മുക്കാല്‍ പവൻ ചെയിന്‍, അര പവന്റെ വീതം സ്വര്‍ണമോതിരവും മാലയും, 5,000 രൂപയുടെ ഫോൺ എന്നിവയാണ് അപഹരിച്ചത്.
ഇക്കഴിഞ്ഞ 30ന് വൈകിട്ടാണ് ഇയാള്‍ മലപ്പുറത്തുനിന്ന് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ട്രെയിൻ ഇറങ്ങിയത്. കാക്കനാട്ടേക്ക് ബസിൽ കയറിപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പൊലിസ് സ്റ്റേഷനില്‍ പരാതി നല്കി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.