x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ആ​സ്ഥാ​ന​മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: July 21, 2026 01:52 AM IST | Updated: July 21, 2026 01:52 AM IST

കൗ​ണ്‍​സി​ല്‍ ആ​സ്ഥാ​ന​മ​ന്ദി​രം മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെയ്യുന്നു.

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​നു വേ​ണ്ടി ഒ​രു കോ​ടി രൂ​പ ചെ​ല​വി​ല്‍ പ​ണി​ത ആ​സ്ഥാ​ന മ​ന്ദി​രം മേ​ലാ​ങ്കോ​ട്ട് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി റോ​ജി എം.​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ഓ​ഫീ​സ് കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി വി.​കെ.​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ.​നാ​യ​രു​ടെ സ്മ​ര​ണ​യ്ക്കാ​യി സ​ജ്ജ​മാ​ക്കി​യ വി​ദ്വാ​ന്‍ കെ.​കെ.​നാ​യ​ര്‍ ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ധ​ര്‍​മ​രാ​ജ് അ​ടാ​ട്ട് നി​ര്‍​വ​ഹി​ച്ചു. ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​ജാ​ത, ഗ്ര​ന്ഥാ​ലോ​കം ചീ​ഫ് എ​ഡി​റ്റ​ര്‍ പി.​വി.​കെ.​പ​ന​യാ​ല്‍, പി.​അ​പ്പു​ക്കു​ട്ട​ന്‍, കെ.​വി.​കു​ഞ്ഞി​രാ​മ​ന്‍, പി. ​വേ​ണു​ഗോ​പാ​ല​ന്‍, സു​നി​ല്‍ പ​ട്ടേ​ന, യു.​പി.​വി​മ​ല, പി.​പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​ര്‍ സം​സ​രി​ച്ചു.
ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​വി.​ര​മേ​ശ​ന്‍ സ്വാ​ഗ​ത​വും ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി.​ദി​ലീ​പ്കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up