കോട്ടയം: ഗവണ്മെന്റ് കോളജ് ജിയോളജി വകുപ്പും ജിയോ അലുമിനിയും സംയുക്തമായി ജിയോ കോണ്‍ക്ലേവ് സംഘടിപ്പിക്കും. നാളെ രാവിലെ 10ന് ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും.
നേച്വര്‍ അറ്റ് എ ടിപ്പിംഗ് പോയിന്റ് ഹെവി റെയിന്‍ ആന്‍ഡ് ലാന്‍ഡ്സ്ലൈഡ് ത്രെഡ്സ് ഇന്‍ ദ് വെസ്റ്റേണ്‍ ഗാട്ട്സ് എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന കോണ്‍ക്ലേവില്‍ കാലാവസ്ഥ, പ്രകൃതിദുരന്ത മേഖലകളിലെ നിരവധി വിദഗ്ധര്‍ പങ്കെടുക്കും. കുസാറ്റ് അഡ്വാന്‍സ്ഡ് സെന്റർ ഫോര്‍ അറ്റ്മോസ്ഫെറിക് റഡാര്‍ റിസര്‍ച്ച് ഡോ.എസ്. അഭിലാഷ്, കുഫോസിലെ റിമോട്ട് സെന്‍സിംഗ് ആന്‍ഡ് ജിഐഎസ് വിഭാഗം മേധാവി ഡോ. ഗിരീഷ് ഗോപിനാഥ്, കേരള സര്‍വകലാശാല ജിയോളജി വിഭാഗം അസി.പ്രഫ.ഡോ. കെ.എസ്. സജിന്‍കുമാര്‍,
കുസാറ്റ് സ്കൂള്‍ ഓഫ് മറൈന്‍ സയന്‍സിലെ മറൈന്‍ ജിയോളജി ആന്‍ഡ് ജിയോഫിസിക്സ് വിഭാഗം മേധാവി ഡോ. പി.എസ്. സുനില്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ലാന്‍ഡ്സ്ലൈഡ് ഡിവിഷന് ഡയറക്ടര്‍ ഹിജാസ് കെ. ബഷീര്‍, കേരള സര്‍ക്കാര്‍ ഖനന- ഭൂവിജ്ഞാന വകുപ്പിലെ സീനിയര്‍ ജിയോളജിസ്റ്റ് ഡോ. എ.കെ. മനോജ്, കേരള ഭൂഗര്‍ഭജല വകുപ്പിലെ മുന്‍ ഹൈഡ്രോജിയോളജിയിസ്റ്റ് ഡോ. ലാല്‍ തോംസണ്‍, കണ്ണൂര്‍ ഗവണ്മെന്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് അസോസിയേറ്റ് പ്രഫ.എസ്. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കോട്ടയം ഗവണ്മെന്റ് കോളജ് ജിയോളജി വിഭാഗം മേധാവി ഡോ.എ.യു. അനീഷ് മോഡറേറ്ററാകും.
Tags : Local News Nattuvishesham Kottayam