x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തേനീച്ച വളർത്തലിൽ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി ജോ​മി


Published: August 10, 2026 01:26 AM IST | Updated: August 10, 2026 01:26 AM IST

തൊ​ടു​പു​ഴ: വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് പി​താ​വ് ന​ല്‍​കി​യ ഒ​രു ചെ​റു​തേ​നീ​ച്ച​പ്പെ​ട്ടി​യി​ല്‍നി​ന്നാ​യി​രു​ന്നു ക​ഞ്ഞി​ക്കു​ഴി ചു​രു​ളി​പ്പ​താ​ല്‍ സ്വ​ദേ​ശി​യാ​യ കൂ​ട്ടു​ങ്ക​ല്‍ ജോ​മി തോ​മ​സിന്‍റെ തു​ട​ക്കം.​

ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെക്കാലത്തെ സൂ​ഷ്മ​പ​ഠ​ന​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി​യ അ​റി​വു​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് ജോമി തേ​ന്‍കൃ​ഷി​യി​ല്‍ വി​ജ​യ​ഗാ​ഥ ര​ചി​ച്ച​ത്. ചെ​റു​പ്പം​മു​ത​ല്‍ തേ​നും തേ​നീ​ച്ച​യും ഏ​റെ ഇ​ഷ്ട​മാ​യി​രു​ന്നു.​ അ​തി​നാ​ല്‍ തേ​ന്‍കൃ​ഷി​യി​ല്‍ പു​ത്ത​ന്‍ പ​രീ​ക്ഷ​ണം ന​ട​ത്താ​ന്‍ ജോ​മി ത​യാ​റാ​യി.

സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ളി​ലെ പാ​ര്‍​ട്ട് ടൈം ​ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​ന്‍ കൂ​ടി​യാ​യ ജോ​മി ഇ​ങ്ങ​നെ ല​ഭി​ച്ച പ്രാ​യോ​ഗി​ക അ​റി​വു​ക​ളാ​ണ് തേ​നീ​ച്ച​കൃ​ഷി​യി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. തേ​നീ​ച്ച​ക​ളു​ടെ സ്വ​ഭാ​വം, ഭ​ക്ഷ​ണ​രീ​തി, തേ​ന്‍ നി​ര്‍​മാ​ണം, വ്യ​ത്യ​സ്ത ഇ​നം തേ​നീ​ച്ച​ക​ളു​ടെ സ​വി​ശേ​ഷ​ത​ക​ള്‍ എ​ന്നി​വ​യെ​ല്ലാം നി​രീ​ക്ഷി​ച്ചാ​ണ് ഈ ​ക​ര്‍​ഷ​ക​ന്‍ തേ​നീ​ച്ച​പ​രി​പാ​ല​ന​ത്തി​ല്‍ സ്വ​ന്ത​മാ​യ പാ​ത വെ​ട്ടി​ത്തു​റ​ന്ന​ത്.

250 തേ​നീ​ച്ച​ക്കോ​ള​നി​ക​ള്‍

ല​ളി​ത​മാ​യിആ​രം​ഭി​ച്ച ചെ​റു​തേ​നീ​ച്ച​കൃ​ഷി ഘ​ട്ടം ഘ​ട്ട​മാ​യി വ​ര്‍​ധി​പ്പി​ച്ച് 250 തേ​നീ​ച്ച കോ​ള​നി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ഇ​ദ്ദേ​ഹ​ത്തി​നാ​യി. ബി-​ഹ​ണി ഇ​ടു​ക്കി എ​ന്ന ബ്രാ​ന്‍​ഡി​ലാ​ണ് ചെ​റു​തേ​ന്‍ വി​പ​ണ​നം ന​ട​ത്തിവ​രു​ന്ന​ത്. കി​ലോ​യ്ക്ക് ശ​രാ​ശ​രി 3,000 രൂ​പ​യ്ക്കാ​ണ് വി​ല്‍​പ്പ​ന.

അ​നു​കൂ​ല കാ​ലാ​വ​സ്ഥ തേ​ന്‍ ഉ​ത്പാ​ദ​ന​ത്തി​ന് പ്ര​ധാ​ന​മാ​ണ്. വീ​ടി​നോ​ടു​ ചേ​ര്‍​ന്ന അ​ര​യേ​ക്ക​ര്‍ പു​ര​യി​ട​ത്തി​ല്‍ ജാ​തി, കൊ​ക്കോ, തെ​ങ്ങ്, കു​രു​മു​ള​ക്, റം​ബു​ട്ടാ​ന്‍, ത​ന്നാ​ണ്ടു കൃ​ഷി​ക​ള്‍ എ​ന്നി​വ​യ്‌​ക്കൊ​പ്പ​മാ​ണ് തേ​നീ​ച്ച​പ്പെ​ട്ടി​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കുന്ന​ത്. തേ​ന്‍ വി​പ​ണ​ന​ത്തി​ലൂ​ടെ മി​ക​ച്ച വ​രു​മാ​ന​മാ​ണ് ഇ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കു​ന്ന​ത്. ശു​ദ്ധ​മാ​യ തേ​നാ​യ​തി​നാ​ല്‍ ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ലാ​ണ്. തേ​നി​ന്‍റെ ഗു​ണ​നി​ല​വാ​രം തി​രി​ച്ച​റി​യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​റി​വു​ക​ളും ഇ​ദ്ദേ​ഹം ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് കൈ​മാ​റിവ​രു​ന്നു.

പ​രി​പാ​ല​നം

മ​റ്റു ജോ​ലി​ക​ള്‍​ക്കി​ട​യി​ൽ ആ​യാ​സ​മി​ല്ലാ​തെ ചെ​യ്യാ​ന്‍ ക​ഴി​യു​ന്നു എ​ന്ന​താ​ണ് തേ​നീ​ച്ച കൃ​ഷി​യു​ടെ പ്ര​ത്യേ​ക​ത. വീ​ടി​നോ​ടു ചേ​ര്‍​ന്ന ഭാ​ഗ​ത്തും പു​ര​യി​ട​ങ്ങ​ളി​ലും മ​ഴ ന​ന​യാ​തെ സൂ​ക്ഷി​ക്കാ​നാ​യാ​ല്‍ എ​ത്ര കോ​ള​നി വേ​ണ​മെ​ങ്കി​ലും സ്ഥാ​പി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് ജോമി പ​റ​യു​ന്ന​ത്. കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ സ്റ്റാ​ൻഡില്‍ ഉ​റ​പ്പി​ച്ചും വീ​ടി​ന്‍റെ ഇ​റ​മ്പി​ല്‍ വ​ള്ളി​യി​ല്‍ കെ​ട്ടി​ത്തൂ​ക്കി​യും കൂ​ടു​ക​ള്‍ സ്ഥാ​പി​ക്കാം.

കൂ​ടി​നു​ള്ളി​ല്‍ ഈ​ര്‍​പ്പം ത​ട്ടി​യാ​ല്‍ ഈ​ച്ച​ക​ള്‍ ച​ത്തു​പോ​കു​ക​യോ കൂ​ട് ഉ​പേ​ക്ഷി​ച്ച് പോ​കു​ക​യോ ചെ​യ്യാ​ന്‍ സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​തോ​ടൊ​പ്പം മു​ട്ട​ക​ളി​ല്‍ പൂ​പ്പ​ല്‍ ബാ​ധി​ക്കു​ക​യും മു​ട്ട വി​രി​യാ​തി​രി​ക്കു​ക​യും ചെ​യ്യും. അ​തി​നാ​ല്‍ ഏ​റെ ശ്ര​ദ്ധ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​നി​വാ​ര്യ​മാ​ണ്. അ​മി​ത​മാ​യ ചൂ​ടും ദോ​ഷം ചെ​യ്യും.

കൂ​ടു​ക​ളു​ടെ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ള്‍ ത​മ്മി​ല്‍ ഒ​ര​ടി അ​ക​ല​മെ​ങ്കി​ലും വേ​ണം. തേ​നീ​ച്ച​ക​ള്‍ അ​വ​ര​വ​രു​ടെ സ്വ​ന്തം കൂ​ടു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​ത് ഗ​ന്ധം, ശ​ബ്ദം എ​ന്നി​വ​യി​ലൂ​ടെ​യാ​ണ്. ഒ​രോ കൂ​ട്ടി​ലേ​യും ഈ​ച്ച​ക​ള്‍​ക്ക് വ്യ​ത്യ​സ്ത ഗ​ന്ധ​മാ​ണു​ള്ള​ത്. സ്വ​ന്തം കൂ​ട്ടി​ലെ ഈ​ച്ച​ക​ളെ തി​രി​ച്ച​റി​യു​ന്ന​തും ഇ​തി​ലൂ​ടെ​യാ​ണ്.

കൂ​ട് നി​ര്‍​മാ​ണം

തേ​നീ​ച്ച​ക്കൂട് നി​ര്‍​മി​ക്കു​ന്ന കാ​ര്യ​ത്തി​ലും ഏ​റെ ശ്ര​ദ്ധ​യും ക​രു​ത​ലും ആ​വ​ശ്യ​മു​ണ്ടെ​ന്നാ​ണ് ജോ​മി​യു​ടെ അ​ഭി​പ്രാ​യം. മു​ള ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ക്കു​ന്ന കൂ​ടു​ക​ളാ​ണ് ചെ​റുതേ​നീ​ച്ച​ക​ള്‍​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യം. ഇ​തി​ലെ ശീ​ത​ളി​മ പ​ക​രു​ന്ന അ​ന്ത​രീ​ക്ഷം തേ​നീ​ച്ച​ക​ള്‍​ക്ക് ഏ​റെ സ​ഹാ​യ​ക​ര​മാ​ണ്. ഇ​തി​നുപു​റ​മേ ക​റ​യു​ള്ള മ​ര​ങ്ങ​ളു​ടെ പ​ല​ക ഉ​പ​യോ​ഗി​ച്ച് കൂ​ട് നി​ര്‍​മി​ച്ചാ​ല്‍ കൂ​ടു​ത​ല്‍ ത​ണു​പ്പ് നി​ല​നി​ല്‍​ക്കും. ചെ​റി​യ കൂ​ടു​ക​ള്‍​ക്ക് സ്ഥ​ല പ​രി​മി​തി ഉ​ള്ള​തി​നാ​ല്‍ റാ​ണിഈ​ച്ച കൂ​ടു​ത​ല്‍ റാ​ണി​മു​ട്ട​ക​ളി​ട്ട് വി​രി​യി​ക്കു​മ്പോ​ൾ സെ​റ്റ് പി​രി​ക്ക​ല്‍ ന​ട​ത്തും. അ​തി​നാ​ല്‍ വ​ലി​പ്പ​മു​ള്ള കൂ​ടു​ക​ളാ​ണ് അ​നു​യോ​ജ്യം. അ​ല്ലെ​ങ്കി​ല്‍ തേ​നി​ന്‍റെ ഉ​ത്പാ​ദ​നം കു​റ​യും.

പൊ​ടി​ക്കൈ​യു​മാ​യി ജോ​മി

കൂ​ടി​നു​ള്ളി​ലെ ചെ​റു​തേ​നീ​ച്ച​ക​ളെ വി​ഭ​ജി​ക്കാ​തെ​യാ​ണ് കൂ​ടു​ക​ള്‍ പി​രി​ച്ചു​വ​യ്ക്കു​ന്ന​ത്. ഇ​ങ്ങ​നെ ചെ​യ്താ​ല്‍ മാ​തൃപെ​ട്ടി​യി​ല്‍​നി​ന്നു കി​ട്ടേ​ണ്ട തേ​നി​ന്‍റെ അ​ള​വി​ല്‍ കു​റ​വു വ​രു​ന്നി​ല്ല എ​ന്ന​താ​ണ് ഈ ​രീ​തി​യു​ടെ മേ​ന്‍​മ. കു​ടി പി​രി​ഞ്ഞു​വ​രു​ന്ന ചെ​റു​തേ​നീ​ച്ച​ക​ളെ പെ​ട്ടി വ​ച്ച് ദി​വ​സ​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കാ​തെ അ​പ്പോ​ള്‍ത​ന്നെ പു​തി​യ​ കൂ​ട്ടി​ലാ​ക്കു​ന്ന രീ​തി​യും കൗ​തു​ക​ക​ര​മാ​ണ്. ആ​രും ഇ​തുവ​രെ ചെ​യ്യാ​ത്ത​താ​ണ് ഈ ​മാ​ന്ത്രി​ക​ക്കാ​ഴ്ച.

ക്ഷ​യി​ച്ചു​വ​രു​ന്ന കൂ​ടു​ക​ളെ സ​ജീ​വ​മാ​ക്കാ​ന്‍ ഒ​ന്നി​ല​ധി​കം കൂ​ടു​ക​ളി​ലെ ഈ​ച്ച​ക​ളെ ത​മ്മി​ല്‍ ഒ​ന്നി​ച്ചു ചേ​ര്‍​ക്കു​ന്ന​തും ജോമിയുടെ ശൈ​ലി​യാ​ണ്. ഇ​ങ്ങ​നെ നാ​ലു​കൂ​ടു​ക​ളെ ത​മ്മി​ല്‍ യോ​ജി​പ്പി​ച്ച് സ​ജീ​വ​മാ​ക്കി​യ കൂ​ടു​ക​ള്‍ നി​ല​വി​ല്‍ ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്. കെ​ണി​ക്കൂ​ട് വ​യ്ക്കാ​തെത​ന്നെ കെ​ണി​യി​ല്‍പ്പെടു​ത്തു​ന്ന വി​ദ്യ​യും ജോ​മി​യു​ടെ കൈ​യി​ലു​ണ്ട്. ആ​റു മാ​സം കാ​ത്തി​രി​ക്കാ​തെ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ത്തന്നെ ഇ​തു വി​ജ​യ​മോ പ​രാ​ജ​യ​മോ എ​ന്ന​റി​യാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് ജോ​മി പ​റ​യു​ന്ന​ത്.

ഹ​ണി​ഫാ​മി​ലെ​ത്തു​ന്ന​ത് നി​ര​വ​ധി​പ്പേ​ര്‍

ചെ​റു​തേ​നീ​ച്ച​കൃ​ഷി​രീ​തി​ക​ള്‍ പ​ഠി​ക്കു​ന്ന​തി​നാ​യി ധാ​രാ​ളം​പേ​ര്‍ ഹ​ണി ഫാം ​സ​ന്ദ​ര്‍​ശി​ക്കാ​റു​ണ്ട്. കൊ​ച്ചു​കു​ട്ടി​ക​ള്‍​ക്കും സ്ത്രീ​ക​ള്‍​ക്കും ഭ​യം​കൂ​ടാ​തെ ചെ​റു​തേ​നീ​ച്ച​ക്കൂ​ടി​നു​ള്ളി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ല്ലാം കാ​ണു​ന്ന​തി​നും പ​ഠി​ക്കു​ന്ന​തി​നു​മാ​യി ചി​ല്ലു​കൂ​ട്ടി​ലാ​ക്കി​യ കൂ​ട് കാ​ണാ​നും ഇ​വി​ടെ അ​വ​സ​ര​മു​ണ്ട്. കൂ​ട് തു​റ​ക്കാ​തെ​ത​ന്നെ റാ​ണി​യെ​യും മ​റ്റ് ഈ​ച്ച​ക​ളെ​യും കാ​ണാ​നാ​കും എ​ന്ന​ത് ഏ​റെ കൗ​തു​ക​ക​ര​മാ​ണ്. ചെ​റു​തേ​നീ​ച്ച​ക​ളി​ല്‍ ത്തന്നെ വി​വി​ധ ഇ​ന​ങ്ങ​ളു​ണ്ട്.

പ​ന്നി​മൂ​ക്ക​ന്‍, ക​രി​ങ്ക​ണ്ണി, തു​മ്പി​വാ​ല​ന്‍, ചെ​മ്പ​ന്‍​കു​ഞ്ഞ്, വെ​ള്ള​ത്തേ​നീ​ച്ച എ​ന്നി​വ​യെ എ​ല്ലാം കാ​ണു​ന്ന​തി​നും പ​ഠി​ക്കു​ന്ന​തി​നും ഹ​ണി ഫാ​മി​ല്‍ അ​വ​സ​ര​മൊ​രു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഈ ​ക​ര്‍​ഷ​ക​ന്‍.

തേ​നീ​ച്ച കൃ​ഷി​യി​ല്‍ ത​ന്‍റെ നാ​ലു പ​തി​റ്റാ​ണ്ടു​കാ​ല​യ​ള​വി​ലെ അ​നു​ഭ​വം മു​ന്‍നി​ര്‍​ത്തി ‘കൂ​ടു​ണ്ടോ തേ​ന്‍ ത​രാം’ എ​ന്ന പേ​രി​ല്‍ ഇ​ദ്ദേ​ഹം പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. തേ​ന്‍​കൃ​ഷി ചെ​യ്യാ​നാ​ഗ്ര​ഹി​ക്ക​ന്ന​വ​ര്‍ അ​റി​ഞ്ഞി​രി​ക്കേ​ണ്ട എ​ല്ലാ​കാ​ര്യ​ങ്ങ​ളും ഇ​തി​ല്‍ വ്യ​ക്ത​മാ​യി പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ട്. ല​ളി​ത​മാ​യ ശൈ​ലി, പു​തി​യ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ള്‍ എ​ന്നി​വ ഈ ​പു​സ്ത​ക​ത്തി​ന്‍റെ സ​വി​ശേ​ഷ​തയാണ്. പു​സ്ത​കം വാ​യി​ച്ച് കൃ​ഷി തു​ട​ങ്ങി​യ​വ​രും ഇ​തി​ല്‍ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​വ​രും ഏ​റെ​യാ​ണ്.

കു​ട്ടി​ക​ള്‍​ക്ക് പ​ഠ​ന​ത്തോ​ടൊ​പ്പം ഒ​രു ഹോ​ബി​യും വ​രു​മാ​ന മാ​ര്‍​ഗ​വു​മാ​യി ചെ​റു​തേ​നീ​ച്ച​കൃ​ഷി ചെ​യ്യ​ാനാ​കും. ചെ​റു​തേ​നീ​ച്ച പ​രി​പാ​ല​ന​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കാ​നും ഇ​ദ്ദേ​ഹം ല​ക്ഷ്യ​മി​ടു​ന്നു. ക​ഞ്ഞി​ക്കു​ഴി​യി​ല്‍ ദി​വ്യ ത​യ്യ​ല്‍​മെ​ഷീ​ന്‍ സെ​യി​ല്‍​സ് ആ​ൻഡ് സ​ര്‍​വീ​സിം​ഗ് സ്ഥാ​പ​നം ന​ട​ത്തു​ന്ന ഭാ​ര്യ സാ​ലി​യും മ​ക​ന്‍ ജി​ബി​നും പ്രോ​ത്സാ​ഹ​ന​വു​മാ​യി ജോ​മി​ക്കൊ​പ്പ​മു​ണ്ട്.

Tags : nattu vishesham Jomi Experiments Beekeeping

Recent News

Corehub Up