കൊല്ലം : ഓട്ടോറിക്ഷ തൊഴിലാളികള്‍ ക്ഷേമനിധിയില്‍ അടച്ച 553.2 കോടി രൂപ കാണാതായ സംഭവത്തിൽ ജുഡീഷല്‍ അന്വേഷണം നടത്തണമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ. കേരള മോട്ടോര്‍ തൊഴിലാളി ഫെഡറേഷന് കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃത്വ സമ്മേളനവും മേയര്‍ എ.കെ. ഹഫീസി െന്റ സ്വീകരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
മോട്ടോര്‍ തൊഴിലാളി ഫെഡറേഷന് ജില്ലാ പ്രസിഡന്റ് എം. നൗഷാദ് അധ്യക്ഷത വഹിച്ചു. മോട്ടോര്‍ തൊഴിലാളികള്‍ നല്കിയ സ്വീകരണത്തിന് മേയര്‍ എ. കെ. ഹഫീസ് നന്ദി പറഞ്ഞു. ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് മേയര്‍ എ.കെ. ഹഫീസ് ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്തു.
മോട്ടോര്‍ തൊഴിലാളി ഫെഡറേഷന് സംസ്ഥാന ജന. സെക്രട്ടറി ബി. ശങ്കരനാരായണപിള്ള, വടക്കേവിള ശശി, എസ്. നാസറുദീന്‍, കോതേത്ത് ഭാസുരന്‍, ഒ. ബി. രാജേഷ്, ഡി.ഗീതാകൃഷ്ണന്‍, പാലത്തറ രാജീവ്, മുണ്ടയ്ക്കല്‍ രാജശേഖരന്, വീരേന്ദ്രകുമാര്‍, കെ. ആര്.രാജേഷ്, എസ്. സലാഹുദീന്‍, അയത്തില്‍ ശ്രീകുമാര്‍, ഷിബു മുഹമ്മദ്, സുധീര്‍ കൂട്ടുവിള, മുനീര്‍ബാനു, പള്ളിമുക്ക് എച്ച്. താജുദീന് എന്നിവര്‍ പ്രസംഗിച്ച
Tags : nattu vishesham Judicial inquiry conducted