ഉദയഗിരി ഗ്രാമപഞ്ചായത്തിൽ കാലവർഷക്കെടുതിയിൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ കെ. സുധാകരൻ എംപി സന്ദർശനം നടത്തുന്നു.
കാർത്തികപുരം: കാലവർഷക്കെടുതിയിൽ നാശനഷ്ടമുണ്ടായ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ പ്രദേശങ്ങളിൽ കെ. സുധാകരൻ എംപി സന്ദർശനം നടത്തി. മുണ്ടേരിത്തട്ട്, താളിപ്പാറ, മൂന്നാംതോട്, ഇരട്ടപ്പാലം, മണക്കടവ് മഹാവിഷ്ണു ക്ഷേത്രം എന്നീ പ്രദേശങ്ങളിലാണു സന്ദർശനം നടത്തിയത്.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയിച്ചൻ പള്ളിയാലിൽ, പഞ്ചായത്ത് പ്രസിഡന്റ് ടെസി ആലുംമൂട്ടിൽ, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജോസ് ജോർജ് പ്ലാത്തോട്ടം, കോൺഗ്രസ് ജില്ലാ സെക്രട്ടറി തോമസ് വെക്കത്താനം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എൻ. പ്രസന്നകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷീൻ തെക്കേൽ, സരിത ജോസ്, പഞ്ചായത്തംഗം ജോയി പള്ളിപ്പറമ്പിൽ, മാനുവൽ വടക്കേമുറി, ബെന്നി പീടിയേക്കൽ, സ്റ്റനി മേപ്രക്കാവിൽ, ഷെന്നി മാങ്കോട്ടിൽ എന്നിവർ എംപിയോടൊപ്പം ഉണ്ടായിരുന്നു.
Tags : NattuVishesham DistricteNews