കട്ടിപ്പാറ പഞ്ചായത്തിൽ കാട്ടുപന്നിയെ വെടിവച്ച് കൊന്നപ്പോൾ.
കട്ടിപ്പാറ: പഞ്ചായത്തിലെ ചുണ്ടൻകുഴി ഭാഗത്ത് കൃഷിഭൂമിയിൽ ഇടവിള കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവച്ച് കൊന്നു. 80 കിലോ തൂക്കം വരുന്ന കാട്ടുപന്നിയെയാണ് കഴിഞ്ഞദിവസം രാത്രി എം പാനൽ ഷൂട്ടർ ചന്തുക്കുട്ടി വേണാടി വെടിവച്ച് കൊന്നത്.
കട്ടിപ്പാറ പഞ്ചായത്ത് അംഗം കെ.സി. ലെനിൻ, കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി. സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ കാട്ടുപന്നിയുടെ ജഡം മറവ് ചെയ്തു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം വർധിച്ചിരിക്കുകയാണ്.
Tags : Nattuvishesham District News Wild boar