ഫാത്തിമ തഹ്ലിയ എംഎൽഎ ചെമ്പനോട കടന്തറപ്പുഴ സന്ദർശിച്ചപ്പോൾ.
ചെമ്പനോട: ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട കടന്തറപ്പുഴ ഫാത്തിമ തഹ്ലിയ എംഎൽഎ സന്ദർശിച്ചു. പുഴ ഗതി മാറി ഒഴുകുന്നതു കാരണം പുഴയോര കൃഷി നശിക്കുകയാണെന്നും ഇത് പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
അമ്മിയാം മണ്ണിലെ നിരവധി കർഷകർ വർഷങ്ങളായി നേരിടുന്ന പ്രശ്നമാണിത്. പരിഹാരം തേടി നിരവധി തവണ സർക്കാറിൽ അപേക്ഷയും നിവേദനവും നൽകിയെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്ന് കർഷകർ എംഎൽഎയോട് പറഞ്ഞു.
ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ്, വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, വാർഡ് മെമ്പർമാരായ ജിൻസി മനോജ്, ജിനീഷ് കല്ലുംപുറത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിജി ഷിജു, മുൻ വാർഡ് മെമ്പർ കെ.എ. ജോസ് കുട്ടി, ജോർജ് മുക്കള്ളിൽ, ആവള ഹമീദ്, എബിൻ കുംബ്ലാനി തുടങ്ങിയവർ എംഎൽഎയോടൊപ്പമുണ്ടായിരുന്നു.
Tags : Local News Nattuvishesham Kozhikode