x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലോ​ത്സ​വം; വ​ണ്ടൂ​രി​ൽ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന നടത്തി


Published: November 18, 2025 07:40 AM IST | Updated: November 18, 2025 07:40 AM IST

വ​ണ്ടൂ​ർ: വ​ണ്ടൂ​രി​ൽ 18 മു​ത​ൽ ന​ട​ക്കു​ന്ന ജി​ല്ലാ ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ങ്ങാ​ടി​യി​ൽ ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന മു​ഴു​വ​ൻ ക​ട​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് താ​ലൂ​ക്ക് ആ​ശു​പ​ത്രി പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.


തി​രു​വാ​ലി ഹെ​ൽ​ത്ത് ബ്ലോ​ക്കി​ന് കീ​ഴി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, ജൂ​ണി​യ​ർ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.
സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ്, പൊ​തു​ശു​ചി​ത്വം, ജീ​വ​ന​ക്കാ​രു​ടെ ഹെ​ൽ​ത്ത് കാ​ർ​ഡ്, മാ​ലി​ന്യ സം​സ്ക​ര​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും വീ​ഴ്ച ക​ണ്ടെ​ത്തി​യ​വ​ർ​ക്ക് നോ​ട്ടീ​സും പി​ഴ​യും ന​ൽ​കു​ക​യും ചെ​യ്തു.


ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന താ​ൽ​ക്കാ​ലി​ക സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നും ബ്രാ​ൻ​ഡ​ഡ് അ​ല്ലാ​ത്ത ഐ​സ് ഉ​ത്പ്പ​ന്ന​ങ്ങ​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച​താ​യും ക​ലോ​ത്സ​വം ക​ഴി​യു​ന്ന​തു​വ​രെ ശ​ക്ത​മാ​യ തു​ട​ർ പ​രി​ശോ​ധ​ന​ക​ളും ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കു​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു, പ​രി​ശോ​ധ​ന​യ്ക്ക് ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ശ്രീ​ജി​ത്ത് അ​ന്പ്ര​ക്കാ​ട്ട്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷി​ജി, ജ​ഐ​ച്ച്ഐ​മാ​രാ​യ ജ​സീ​ർ, ജി​തേ​ഷ്, ബി​ശ്വ​ജി​ത്ത്, കി​ഷോ​ർ, അ​നി​ൽ, ജി​തി​ൻ, ഡോ. ​നീ​ര​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

 

Tags : local nattuvishesham Vandur

Recent News

Corehub Up