x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കാ​നം - ചാ​മം​പ​താ​ൽ റോ​ഡ്

വെബ് ഡെസ്ക്
Published: September 8, 2026 10:42 PM IST | Updated: September 8, 2026 10:42 PM IST

കാ​നം - ചാ​മം​പ​താ​ൽ റോ​ഡിലെ ചാ​മം​പ​താ​ൽ ഭാ​ഗം ത​ക​ർ​ന്ന നിലയിൽ.

വാ​ഴൂ​ർ: കാ​നം - ചാ​മം​പ​താ​ൽ റോ​ഡ് പൂ​ർ​ണ​മാ​യും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​കു​ന്നു. ടെ​ൻ​ഡ​റും ക​രാ​റും ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും റോ​ഡ് നി​ർ​മാ​ണം ഇ​തു​വ​രെ​യും ആ​രം​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. മു​ൻ എം​എ​ൽ​എ ഡോ. ​എ​ൻ. ജ​യ​രാ​ജ് റോ​ഡി​ന് എ​ട്ടു കോ​ടി​രൂ​പ​യോ​ളം അ​നു​വ​ദി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം വ​ന്ന​തോ​ടെ നി​ർ​മാ​ണം ന​ട​ന്നി​ല്ല. പി​ന്നീ​ട് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും ആ​രം​ഭി​ച്ചി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

ബ​സു​ക​ള​ട​ക്കം സ​ർ​വീ​സ് ന​ട​ത്തു​ന്ന റോ​ഡി​ന്‍റെ സ്ഥി​തി ഓ​രോ ദി​വ​സ​വും കൂ​ടു​ത​ൽ മോ​ശ​മാ​കു​ക​യാ​ണ്. പൊ​ടി​ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. മി​ക്ക​യി​ട​ത്തും ടാ​റിം​ഗ് കാ​ണാ​ൻ പോ​ലു​മി​ല്ല. കു​ഴി​ക​ളി​ൽ ചാ​ടി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള​ട​ക്കം മ​റി​യു​ന്ന​ത് പ​തി​വാ​ണ്.
മ​ഴ പെ​യ്‌​താ​ൽ ചെ​ളി​വെ​ള്ളം കു​ഴി​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കും. എ​ത്ര​യും വേ​ഗം റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ച് യാ​ത്രാ​ക്ലേ​ശം മാ​റ്റ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Road NattuVishasham DistrictNews

Recent News

Corehub Up