ഓർത്തഡോക്സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസന എൽഡേഴ്സ് ഫോറം വാർഷിക സമ്മേളനം നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ നിക്കോളോവാസ് ഉദ്ഘാട
പിറവം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസന എൽഡേഴ്സ് ഫോറം വാർഷിക സമ്മേളനം നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ നിക്കോളോവാസ് ഉദ്ഘാടനം ചെയ്തു .
പിറവം വലിയപള്ളി പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ വികാരി ഫാ. ഏലിയാസ് ചെറുകാട്ട് അധ്യക്ഷത വഹിച്ചു. എൽഡേഴ്സ് ഫോറത്തിന്റെ ചുമതലയിൽ ഭദ്രാസനം ആരംഭിക്കുന്ന യൂട്യൂബ് ചാനൽ സ്നേഹസ്വരം പിറവം മുനിസിപ്പൽ ചെയർപേഴ്സൺ കെ.ആർ. പ്രദീപ് കുമാർ അനാഛാദനം ചെയ്തു. ഏബ്രഹാം കാരാമേൽ ആമുഖധ്യാനം നയിച്ചു . ഫോറം വൈസ് പ്രസിഡന്റ് ഫാ. ബിനോയി പട്ടകുന്നേൽ, സെക്രട്ടറി എം.വി. പൗലോസ്, നഗരസഭ കൗൺസിലർ ലൂസി സണ്ണി, മുൻ നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ്, എൽഡേഴ്സ് ഫോറം സഭാ സെക്രട്ടറി ഡോ. മാത്യു പി. ജേക്കബ് , ഇടവക ട്രസ്റ്റി ബാബു പൗലോസ്, ജിജി സോണി എന്നിവർ പ്രസംഗിച്ചു.
ഭദ്രാസനത്തിലെ 30 ഇടവകകളിൽ നിന്നും ആയിരം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു . ഗാനശുശ്രൂഷയ്ക്ക് മൂവാറ്റുപുഴ സെന്റ് തോമസ് എൽഡേഴ്സ് ഫോറം ക്വയർ നേതൃത്വം നൽകി. തുടർന്ന് നടന്ന ഇടവക സംഗമവും ഓണാഘോഷ പരിപാടികളുടേയും ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു. ഫാ. ബാബു ഏബ്രഹാം , ജെബി മാത്യു കാരിത്തടത്തിൽ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews