ബെഞ്ചമിൻ ആന്റണിയുടെ കുടുംബത്തിന് ധനസഹായം കൈമാറിയപ്പോൾ.
തിരുവനന്തപുരം: കഴിഞ്ഞദിവസം കടൽക്ഷോഭത്തിൽപ്പെട്ടു മരിച്ച അടിമലത്തുറ സ്വദേശി ബെഞ്ചമിൻ ആന്റണിയുടെ വീട്ടിൽ സഹായ ഹസ്തവുമായി ലത്തീൻ കത്തോലിക്ക ഐക്യവേദി. ലത്തീൻ കത്തോലിക്ക ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ഡോ. ഫ്രാൻസിസ് ആൽബർട്ട് നേതൃത്വം വഹിച്ചു.
അടിമലത്തുറ ഇടവക വികാരി ഫാ. ഷാബിൻ ലീൻ പ്രാർത്ഥനയ്ക്കു നേതൃത്വം നൽകി. ലത്തീൻ കത്തോലിക്ക ഐക്യവേദി ജില്ലാ പ്രസിഡന്റ് ഡോ. ട്രിസ ഫെർണാണ്ടസും ഇടവക വികാരി ഫാ. ഷാബിൻ ലീനും ചേർന്നു ബെഞ്ചമിൻ ആന്റണിയുടെ ഭാര്യ കുഞ്ഞുമേരിക്ക് ധനസഹായം കൈമാറി. ലത്തീൻ ഐക്യവേദി ഭാരവാഹികളായ ജോണ് ബോസ്കോ ഡിക്രൂസ്, അഡ്വ.അഡോൾഫ് മോറായിസ് പുല്ലുവിള, രാജൻ വിഴിഞ്ഞം, ജോണ്.പി.ഗോമസ് അടിമലത്തുറ, ഫ്രാൻസിസ് തെന്നൂർ ക്കോണം, ആന്റണി, ഫ്രാൻസിസ് അടിമലത്തുറ എന്നിവർ പങ്കെടുത്തു.