x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ഇ​ട​റോ​ഡു​ക​ളി​ലെ വാ​ഹ​ന പാ​ർ​ക്കിം​ഗ് ഗ​താ​ഗ​ത​ക്കു​രു​ക്ക് സൃ​ഷ്ടി​ക്കു​ന്നു’

വെബ് ഡെസ്ക്
Published: August 24, 2026 02:14 AM IST | Updated: August 24, 2026 02:14 AM IST

പൈ​പ്പ്‌​ലൈ​ൻ റോ​ഡി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്.

ആ​ലു​വ: ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു സ​മീ​പം മ​തി​യാ​യ വീ​തി​യി​ല്ലാ​ത്ത ഇ​ട​റോ​ഡു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി. പൈ​പ്പ് ലൈ​ൻ റോ​ഡ്, മാ​ർ ഗ്രി​ഗോ​റി​യ​സ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് മ​റ്റ് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും ഈ ​മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന​ത്.

അ​ര കി​ലോ​മീ​റ്റ​ർ സ്ഥ​ല​ത്ത് ബി​എ​സ്എ​ൻ​എ​ൽ കെ​ട്ടി​ടം കൂ​ടാ​തെ, താ​ത്കാ​ലി​ക കോ​ട​തി​ക​ൾ, ക്രൈം​ബ്രാ​ഞ്ച് റൂ​റ​ൽ ജി​ല്ലാ ഓ​ഫീ​സ്, വ​നി​താ സെ​ൽ, ഇ​എ​സ് ഐ ​ഡി​സ്പെ​ൻ​സ​റി എ​ന്നി​വ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ഇ​വി​ടേ​ക്ക് വ​രു​ന്ന നൂ​റോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് റോ​ഡി​ൽ ത​ന്നെ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് താ​മ​സി​ക്കു​ന്ന​വ​ർ​ക്കും വാ​ഹ​ന​മെ​ടു​ത്ത് പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. പ​ല​പ്പോ​ഴും ത​ർ​ക്ക​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു​ണ്ട്.

റോ​ഡ് നി​റ​ഞ്ഞാ​ൽ പാ​ർ​ക്കിം​ഗ് ഇ​എ​സ്ഐ ഡി​സ്പെ​ൻ​സ​റി വ​ള​പ്പി​ലേ​ക്ക് ക​യ​റും. ഇ​ത് ഡോ​ക്ട​ർ​മാ​ർ​ക്കും രോ​ഗി​ക​ൾ​ക്കും ദു​രി​ത​മാ​കു​ന്നു. കോ​ട​തി ആ​വ​ശ്യ​ത്തി​നും അ​ല്ലാ​തെ​യും എ​ത്തു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര​വ​ധി പോ​ലീ​സ് ജീ​പ്പു​ക​ളും ഇ​ട​റോ​ഡി​ലാ​ണ് പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. അ​ല​ക്ഷ്യ​മാ​യ രീ​തി​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തും മ​റ്റൊ​രു പ്ര​ശ്ന​മാ​ണ്. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ വി​ശാ​ല​മാ​യ സ്ഥ​ലം ഇ​വി​ടെ​ത്ത​ന്നെ​യു​ണ്ടെ​ന്ന് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വൃ​ദ്ധ​മ​ന്ദി​രം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​തെ കി​ട​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി.

മു​പ്പ​തോ​ളം വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്യാ​നാ​കും. ആ​ലു​വ ന​ഗ​ര​സ​ഭ മു​ൻ​കൈ എ​ടു​ത്ത് സ്ഥ​ലം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up