കാഞ്ഞിരപ്പുഴ: സെന്റ് തോമസ് പ്രൈവറ്റ് ഐടിഐയുടെ രജതജൂബിലി ആഘോഷം ‘സിൽവേറിയ’ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞിരപ്പുഴ സാന്തോം പാരിഷ് ഹാളിൽ നടക്കും.
2001 മുതൽ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് 25 വർഷത്തെ സേവനപാരന്പര്യം പൂർത്തിയാക്കുന്ന സ്ഥാപനത്തിന്റെ രജതജൂബിലി ആഘോഷങ്ങൾ വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യും.
പാലക്കാട് രൂപതാധ്യക്ഷനും സെന്റ് തോമസ് ഐടിഐ ട്രസ്റ്റ് ചെയർമാനുമായ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിക്കും. സെന്റ് തോമസ് ഐടിഐ ഡയറക്ടർ ഫാ. ഐബിൻ കളത്താര സ്വാഗതം ആശംസിക്കും.
പ്രിൻസിപ്പൽ ഫാ. ബെറ്റ്സണ്‍ തുക്കുപറന്പിൽ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആമുഖപ്രഭാഷണം നടത്തും.രജതജൂബിലിയോടനുബന്ധിച്ച് നടപ്പാക്കുന്ന സ്നേഹഭവനം താക്കോൽദാനം, അവാർഡ് വിതരണം, സാംസ്കാരിക പരിപാടികൾ, ആദരിക്കൽചടങ്ങ് എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. ജനപ്രതിനിധികൾ, വിദ്യാഭ്യാസരംഗത്തെ പ്രമുഖർ, ട്രസ്റ്റ് അംഗങ്ങൾ, പൂർവവിദ്യാർഥികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.