ആര്യങ്കാവ് സെന്റ് മേരീസ് ഹൈസ്കൂളില്‍ ആരംഭിച്ച 'കനിപ്പന്തല്‍' പദ്ധതി
ആര്യങ്കാവ്: കൃഷി വകുപ്പും സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് കേരളയും സംയുക്തമായി നടപ്പാക്കുന്ന 'കനിപ്പന്തല്‍ പദ്ധതിക്ക് ആര്യങ്കാവ് സെന്റ് മേരീസ് ഹൈസ്കൂളില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി സ്കൂള്‍ പരിസരത്ത് വിവിധയിനം ഫലവൃക്ഷത്തൈകള്‍ നട്ട് ഫലപോഷക തോട്ടം ഒരുക്കും. മാവ്, പ്ലാവ്, പേര, നെല്ലി, സപ്പോട്ട, റമ്പൂട്ടാന്‍, മാങ്കോസ്റ്റീന്‍, ചാമ്പ, തുടങ്ങിയ ഫലവൃക്ഷങ്ങള്‍ സ്കൂള്‍ കാമ്പസില്‍ വളര്‍ത്തും.
ആര്യങ്കാവ് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ മനു മത്തായി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര് ഷാനില്‍ ജോസഫ് അധ്യക്ഷനായി. ആര്യങ്കാവ് കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റ് സുനില്‍ രാജ് പദ്ധതിയുടെ ലക്ഷ്യങ്ങളും ഫലവൃക്ഷത്തൈകളുടെ പരിപാലന രീതികളും വിശദീകരിച്ചു. കൃഷി അസിസ്റ്റന്റ് ജയചന്ദ്രന് ചടങ്ങില്‍ പ്രസംഗിച്ചു.
Tags : District News Nattuvishesham Kanippanthal project Aryankavu