x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​ക്ക് ക​റു​കു​റ്റി മെ​ട്രോ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ നി​വേ​ദ​നം നൽകി


Published: July 6, 2026 04:56 AM IST | Updated: July 6, 2026 04:56 AM IST

ക​റു​കു​റ്റി മെ​ട്രോ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ മു​ഖ്യ​മ​ന്ത്രി വി. ​ഡി. സ​തീ​ശ​ന് നി​വേ​ദ​നം സ​മ​ർ​പ്പി​ക്കു​ന്നു.

അ​ങ്ക​മാ​ലി : ക​റു​കു​റ്റി മെ​ട്രോ ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ നേ​രി​ൽ ക​ണ്ട് ഇ​തു സം​ബ​ന്ധി​ച്ച നി​വേ​ദ​നം ന​ൽ​കി. മെ​ട്രോ ട്രെ​യി​ൻ എ​റ​ണാ​കു​ളം ജി​ല്ലാ അ​തി​ർ​ത്തി​യാ​യ ക​റു​കു​റ്റി​യി​ലേ​ക്ക് നീ​ട്ടേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും ആ​വ​ശ്യ​ക​ത​യും നി​വേ​ദ​ക സം​ഘം മു​ഖ്യ​മ​ന്ത്രി​യെ ബോ​ധ്യ​പ്പെ​ടു​ത്തി.

ഈ ​ആ​വ​ശ്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ത​നി​ക്ക് ബോ​ധ്യ​മു​ണ്ടെ​ന്നും അ​തി​നാ​യി സാ​ധ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പ് ന​ൽ​കി. ക​റു​കു​റ്റി മെ​ട്രോ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ലാ​ലു ജോ​ർ​ജ് പൈ​നാ​ട​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​സ് വി. ​ച​ക്യേ​ത്ത്,

ട്ര​ഷ​റ​ർ ജോ​ർ​ജ് വാ​ത്തി​ക്കു​ളം, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എം. ദേ​വ​സി , ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി തോ​മ​സ് മു​ണ്ടാ​ട​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ​മാ​രാ​യ ലാ​ൽ പോ​ൾ പൈ​നാ​ട​ത്ത്, വ​ർ​ഗീ​സ് പ​ള്ളി​യാ​ൻ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up