x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഴ്സു​മാ​രു​ടെ സേ​വ​ന​ത്തി​ന് ആ​ദ​ര​വു​മാ​യി കെ​സി​വൈ​എം


Published: May 12, 2026 06:14 AM IST | Updated: May 12, 2026 06:14 AM IST

ന​ഴ്സ​സ് ഡേ ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ഹ​ല്യ വി​മ​ൻ​സ് ആ​ൻ​ഡ് ചി​ൽ​ഡ്ര​ൻ​സ് ഹോ​സ്പി​റ്റ​ൽ പേ​രാ​മം​ഗ​ലം, യൂ​ണി​റ്റി ഹോ​സ്പി​റ്റ​ൽ കു​ന്നം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ ന​ഴ്സു​മാ​രെ ആ​ദ​രി​ച്ച​

തൃ​ശൂ​ർ: കെ​സി​വൈ​എം കൊ​ട്ടേ​ക്കാ​ട് ഫൊ​റോ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഹ​ല്യ വി​മ​ൻ​സ് ആ​ൻ​ഡ് ചി​ൽ​ഡ്ര​ൻ​സ് ഹോ​സ്പി​റ്റ​ൽ പേ​രാ​മം​ഗ​ലം, യൂ​ണി​റ്റി ഹോ​സ്പി​റ്റ​ൽ കു​ന്നം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ ന​ഴ്സു​മാ​രെ ആ​ദ​രി​ച്ച് അ​ന്താ​രാ​ഷ്‌​ട്ര ന​ഴ്സ​സ് ഡേ ​ദി​നാ​ച​ര​ണം ന​ട​ത്തി.
തൃ​ശൂ​ർ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഷി​നോ സൈ​മ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ഗോ​ഡ്‌​വി​ൻ ആ​ന്‍റോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഴ്സു​മാ​രാ​യ ഷി​നോ സൈ​മ​ണി​നെ​യും ഫൊ​റോ​ന സെ​ക്ര​ട്ട​റി വി.​ജെ. ജെ​ൻ​സി​യെ​യും ആ​ദ​രി​ച്ചു. ഫൊ​റോ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ൽ​വി​ൻ മ​നോ​ജ്, അ​ലീ​ന കെ.​ഡേ​വി​സ്, അ​തി​രൂ​പ​ത എ​ക്സി​ക്യൂ​ട്ടീ​വ് ജി​തി​ൻ പീ​റ്റ​ർ, ട്ര​ഷ​റ​ർ കെ.​വി. വി​മ​ൽ, സെ​ക്ര​ട്ട​റി വി.​ജെ. ജെ​ൻ​സി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : KCYM respects nattuvishesham local news

Recent News

Corehub Up