കോട്ടയം: ചെറുകിട കര്‍ഷകരെയും അവരുടെ കൂട്ടായ്മകളെയും ശക്തിപ്പെടുത്തി കാര്‍ഷിക ഉത്പന്നങ്ങളെ ദേശീയ - അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തി സുസ്ഥിര വിലയും വിപണിയും ഉറപ്പുവരുത്തുന്നതിനായുള്ള പദ്ധതിക്ക് ജില്ലയില്‍ തുടക്കമാവുന്നു.
ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയിലെ പ്രൊഡക്ടീവ് അലയന്‍സ് സ്കീമിലുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക. ഇതു സംബന്ധിച്ച് ജില്ലയിലെ കര്‍ഷക കൂട്ടായ്മകള്‍ക്കുള്ള ബോധവത്കരണ പരിപാടി ജില്ലാ കൃഷി ഓഫീസര്‍ സി. ജോസ് ഉദ്ഘാടനം ചെയ്തു. മാനദണ്ഡങ്ങള്‍ക്കനുസൃതമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കര്‍ഷക കമ്പനികളാണ് അവരുടെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ പ്രാപ്തിയുള്ള അഗ്രി ബിസിനസ് കമ്പനികളുമായി നേരിട്ട് കരാറുണ്ടാക്കി പ്രൊഡക്ടീവ് അലയന്സിന്റഎ ഭാഗമാവുക. ഇതിനായി പരമാവധി രണ്ടു കോടി രൂപ വരെ ഗ്രാന്റായി ഓരോ അലയന്‍സിനും അനുവദിക്കും.
ഹോട്ടല്‍ ഫ്ളോറല്‍ പാലസില്‍ നടന്ന ചടങ്ങില്‍ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ നിഷ മറിയ സിറിയക് മുഖ്യ പ്രഭാഷണം നടത്തി. കേര കോട്ടയം റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സിന്ധു കെ. മാത്യുവിന്റെ അധ്യക്ഷതയില്‍ നടത്തിയ ചടങ്ങില്‍ പ്രോജക്റ്റ് മാനേജര്‍ ഡോ. എം. നിതീഷ് ബാബു പദ്ധതി വിശദീകരിച്ചു.
വിവിധ കര്‍ഷക കമ്പനികളെ പ്രതിനിധീകരിച്ച് ടോം ജേക്കബ് (കാഞ്ഞിരമറ്റം എഫ്പിസി), സണ്ണി ഏബ്രഹാം (കാഞ്ഞിരപ്പള്ളി എഫ്പിസി), പ്രോജക്ട് കണ്‍സള്‍ട്ടന്റ് ബി. ബിബിന്‍ എന്നിവര്‍ പ്രസംഗിച്ചു. കേര പ്രോജക്ട് കണ്‍സള്‍ട്ടന്റ് ജിഷ്ണു സുരേഷ് പോര്‍ട്ടല്‍ പരിചയപ്പെടുത്തി.