ചേർത്തല: കേരള ബാങ്ക് ചേർത്തല ഏരിയയുടെ വായ്പാ വിതരണവും, ഇടപാടുകാരുടെ സംഗമവും ഭരണസമിതിയംഗം പി. ഗാനകുമാർ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് റീജണൽ ജനറൽ മാനേജർ ലതാ പിള്ള അധ്യക്ഷത വഹിച്ചു. സിപിസി ഡിജിഎം പി.എസ്. സന്ധ്യ വായ്പാ പദ്ധതികൾ വിശദീകരിച്ചു.
സിഡിഎസ് ചെയർപേഴ്സൺ പി. ജ്യോതിമോൾ, അസി. ഡിസ്ട്രിക്റ്റ് ഇൻഡസ്ട്രീസ് ഓഫീസർ ജയ്സൺ കെ. ജോർജ്, വിഎഫ്പിസികെ ഡെപ്യൂട്ടി മാനേജർ പി. ദിവ്യ, കേരള ബാങ്ക് ഡിജിഎംമാരായ ബി.ജെ. ജയേഷ്മോൻ, റ്റി.കെ. പ്രദീപ്കുമാർ, എജിഎം എം.കെ. ജയലക്ഷ്മി, ഏരിയാ മാനേജർ എം.ആർ. രാജലക്ഷ്മി എന്നിവർ സംസാരിച്ചു.
Tags : Kerala Bank Nattuvishesham District news