സ്വാതന്ത്ര്യദിനത്തിൽ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു വർഗീസ് ദേശീയ പതാക ഉയർത്തുന്നു.
മലപ്പുറം: കേരള കോണ്‍ഗ്രസ്-എമ്മിൽ നിന്ന് മൊറയൂർ മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവച്ച് മാതൃ സംഘടനയായ കേരള കോണ്‍ഗ്രസിൽ ചേർന്നു. മണ്ഡലം പ്രസിഡന്റ് ആനത്താൻ അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകരാണ് കേരള കോണ്‍ഗ്രസിൽ ചേർന്നത്. സ്വാതന്ത്ര്യദിനത്തിൽ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു വർഗീസ് ദേശീയ പതാക ഉയർത്തുകയും തുടർന്ന് പാർട്ടിയുടെ മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
ഇതോടൊപ്പം സ്വാതന്ത്ര്യദിന സന്ദേശം നൽകി. മൊറയൂർ മണ്ഡലം പ്രസിഡന്റ് ആനത്താൻ അബ്ദുൾസലാം അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് എ.ജെ. ആന്റണി, പാർട്ടി ജില്ലാ സെക്രട്ടറി സതീഷ് വർഗീസ്, യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി സജേഷ് മണ്ണഞ്ചേരി, ടി.കെ. ജഗദീഷ്, ടി. ജോയ്, നജീബ് ആനത്താൻ, ഷാഹുൽ, ഹമീദ്, ഉമ്മർ, മങ്കര ദാമോദരൻ, വി.വി. സുലൈമാൻ, കുട്ട്യാലി കൊണ്ടോട്ടി, റഫീഖ് ചെങ്ങാനി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kerala Congress Office inaugurated