കിംസ്ഹെൽത്ത് സംഘടിപ്പിച്ച എൻഡോസമ്മിറ്റ് 2026 ഉദ്ഘാടനം കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. ഐ. സഹദുള്ള നിർവഹിക്കുന്നു. ഡോ. പി. എം. സഫിയ,
തിരുവനന്തപുരം: എൻഡോസ്കോപ്പിക് അൾട്രാസൗണ്ട്, തേർഡ് സ്പേസ് എൻഡോസ്കോപ്പി എന്നീ ഗ്യാസ്ട്രോഎൻട്രോളജി മേഖലയിലെ അത്യാധുനിക മിനിമലി ഇൻവേസീവ് സാങ്കേതികവിദ്യകളെ കേന്ദ്രീകരിച്ച് കിംസ്ഹെൽത്ത് സംഘടിപ്പിച്ച ദ്വിദിന ദേശീയ സമ്മേളനമായ ’എൻഡോസമ്മിറ്റ് 2026’ തിരുവനന്തപുരം ഒ ബൈ താമരയിൽ നടന്നു. കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. ഐ. സഹദുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകളും വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുത്തു. ഗ്യാസ്ട്രോഎൻററോളജി രംഗത്ത് കഴിഞ്ഞ വർഷങ്ങളിലുണ്ടായ ശ്രദ്ധേയമായ മുന്നേറ്റങ്ങൾക്ക് എൻഡോസ്കോപ്പി സാങ്കേതികവിദ്യകളുടെ വികസനം വലിയ തോതിൽ സംഭാവന ചെയ്തിട്ടുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. എം. ഐ. സഹദുള്ള പറഞ്ഞു.
വിദഗ്ധരുടെ നേതൃത്വത്തിൽ തത്സമയം അവതരിപ്പിച്ച സങ്കീർണ എൻഡോസ്കോപ്പികൾ നേരിട്ട് നിരീക്ഷിക്കാനും അവയുടെ സാങ്കേതിക മികവും ചികിത്സാരംഗത്തെ പ്രാധാന്യവും ആഴത്തിൽ മനസ്സിലാക്കാനും പ്രതിനിധികൾക്ക് അവസരം ലഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50ഓളം ഫാക്കൽറ്റി അംഗങ്ങളും 150ലധികം പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.
കിംസ്ഹെൽത്തിലെ സീനിയർ കണ്‍സൾട്ടന്റ് ഗ്യാസ്ട്രോഎൻററോളജിസ്റ്റ് ഡോ. അജിത് കെ. നായർ സ്വാഗതം ആശംസിച്ചു.
കിംസ്ഹെൽത്തിലെ ഗ്യാസ്ട്രോഎൻററോളജി വിഭാഗം സീനിയർ കണ്‍സൾട്ടന്റുമാരായ ഡോ. മധു ശശിധരൻ മുഖ്യപ്രഭാഷണം നടത്തുകയും ഡോ. ഹാരിഷ് കരീം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.