x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​രി​ത​യാ​ത്ര​യൊ​രു​ക്കി കൊ​ല്ലം റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍

സ​ന്ദീ​പ് സ​ലിം
Published: August 19, 2026 12:18 AM IST | Updated: August 19, 2026 12:18 AM IST

അ​ലൂ​മി​നി​യം ഷീ​റ്റി​ട്ട് താ​ത്കാ​ലി​ക​മാ​യി നി​ര്‍​മി​ച്ചി​രി​ക്കു​ന്ന ടി​ക്ക​റ്റ് കൗ​ണ്ട​ര്‍.

കൊ​ല്ലം: യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി കൊ​ല്ലം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍. പു​തി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​താ​ണ് യാ​ത്ര​ക്കാ​ര്‍​ക്ക് ദു​രി​ത​മാ​യി​രി​ക്കു​ന്ന​ത്. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ 361.17 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​ത്തി​ലേ​ക്കു​ള്ള വ​ന്‍ വി​ക​സ​ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് നി​ല​വി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ പ​കു​തി​യോ​ളം പ്ര​വൃ​ത്തി​ക​ളേ പൂ​ര്‍​ത്തി​യാ​യി​ട്ടു​ള്ളൂ. നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വും മെ​റ്റീ​രി​യ​ലു​ക​ള്‍ ല​ഭി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സ​വും കാ​ര​ണം ല​ക്ഷ്യ​മി​ട്ട​തി​നേ​ക്കാ​ള്‍ നി​ര്‍​മാ​ണം വൈ​കു​ക​യാ​ണ്. ഇ​താ​ണ് ദു​രിതം ഇ​ര​ട്ടി​പ്പി​ക്കു​ന്ന​ത്.

2025-26 കാ​ല​യ​ള​വി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടി​രു​ന്ന പ​ദ്ധ​തി നി​ല​വി​ല്‍ പ​ദ്ധ​തി രൂ​പ​രേ​ഖ​യി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ളും പു​തി​യ നി​ര്‍​ദേ​ശ​ങ്ങ​ളും കാ​ര​ണം വീ​ണ്ടും നീ​ളു​ക​യാ​ണ്. മു​ന്‍ റി​പ്പോ​ര്‍​ട്ടു​ക​ള്‍ 2026 റി​പ്പ​ബ്ലി​ക് ദി​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് സ്റ്റേ​ഷ​ന്‍ തു​റ​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കാ​ന്‍ ഇ​നി​യും സ​മ​യ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ല്‍ യാ​ത്രാ​ദു​രി​തം തു​ട​രു​മെ​ന്നു​റ​പ്പാ​യി. ഓ​ണ​ക്കാ​ലം പോ​ലു​ള്ള തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ല്‍ ദി​നം​പ്ര​തി ഏ​ക​ദേ​ശം 55,000 യാ​ത്ര​ക്കാ​രും നൂ​റോ​ളം ട്രെ​യി​നു​ക​ളും എ​ത്തു​ന്ന സ്റ്റേ​ഷ​നാ​യ​തി​നാ​ല്‍ ചെ​റി​യ ത​ട​സ​ങ്ങ​ള്‍ പോ​ലും യാ​ത്ര​ക്കാ​ര്‍​ക്ക് വ​ലി​യ ദു​രി​ത​മാ​യി മാ​റു​ന്നു.

സ്‌​റ്റേ​ഷ​ന്‍റെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ന്‍റെ വ​ലി​യ ഭാ​ഗം പൊ​ളി​ച്ചു​മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. പ്ലാ​റ്റ്‌​ഫോം ഒ​ന്നി​ന്‍റെ വ​ലി​യ ഭാ​ഗ​ത്ത് മേ​ല്‍​ക്കൂ​ര ഇ​ല്ലാ​ത്ത​തി​നാ​ല്‍ മ​ഴ​യും വെ​യി​ലും കൊ​ള്ളേ​ണ്ട അ​വ​സ്ഥ​യി​ലാ​ണു യാ​ത്ര​ക്കാ​ര്‍.

പ്ര​ത്യേ​കി​ച്ച് മു​തി​ര്‍​ന്ന യാ​ത്ര​ക്കാ​ര്‍​ക്കു മ​ഴ​ക്കാ​ല​ത്തു യാ​ത്ര വ​ള​രെ പ്ര​യാ​സ​ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. മ​ഴ പെ​യ്യു​മ്പോ​ള്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ന​ന​യാ​തെ നിൽ ക്കാ​ന്‍ ഇ​ട​മി​ല്ല. വ​ന്ദേ​ഭാ​ര​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള ട്രെ​യി​നു​ക​ളി​ല്‍ ത​ങ്ങ​ളു​ടെ നി​ര്‍​ദി​ഷ്‌ട കോ​ച്ചു​ക​ളി​ലേ​ക്കു ന​ട​ന്നു​പോ​കാ​ന്‍ മേ​ല്‍​ക്കൂ​ര​യി​ല്ലാ​ത്ത​തി​നാ​ല്‍ യാ​ത്ര​ക്കാ​ര്‍ മ​ഴ​യും വെ​യി​ലും കൊ​ള്ള​ണം.
പ​ല പ്ലാ​റ്റ്ഫോ​മു​ക​ളി​ലേ​ക്കു​മു​ള്ള ന​ട​പ്പാ​ത​ക​ള്‍ ഇ​ടു​ങ്ങി​യ​താ​ണ്. മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ക്കെ​ട്ടും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വെ​ളി​ച്ച​ക്കു​റ​വും ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. പ്ര​ത്യേ​കി​ച്ച്, പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ല്‍ നി​ന്നു പ്ലാ​റ്റ്ഫോ​മു​ക​ളി​ലേ​ക്കു​ള്ള താ​ത്കാ​ലി​ക വ​ഴി​ക​ള്‍ വ​ള​രെ ഇ​ടു​ങ്ങി​യ​താ​ണ്. തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ യാ​ത്ര​ക്കാ​ര്‍ ത​മ്മി​ല്‍ ത​ട്ടി​യുംമു​ട്ടി​യും കൂ​ട്ടി​യി​ടി​ച്ചും ന​ട​ക്കേ​ണ്ടി വ​രു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ലും വൈ​ദ്യു​തി ത​ട​സ​പ്പെ​ടു​മ്പോ​ഴും ഈ ​താ​ത്കാ​ലി​ക വ​ഴി​ക​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് വെ​ളി​ച്ച​മു​ണ്ടാ​കാ​റി​ല്ല. ഇ​ടു​ങ്ങി​യ വ​ഴി​യി​ലെ ക​മ്പി​ത്തൂ​ണു​ക​ളി​ല്‍ ത​ട്ടി യാ​ത്ര​ക്കാ​ര്‍​ക്ക് പ​രിക്കേ​ല്‍​ക്കു​ന്ന സം​ഭ​വ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ചെ​റി​യ മ​ഴ പെ​യ്താ​ല്‍ പോ​ലും പ്ലാ​റ്റ്ഫോ​മു​ക​ളി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ ചെ​ളി​യും വെ​ള്ള​വും കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കും കു​ട്ടി​ക​ള്‍​ക്കും യാ​ത്ര ദു​ഷ്‌​ക​ര​മാ​ക്കു​ന്നു. നി​ല​വി​ലെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ കാ​ര​ണം സ്റ്റേ​ഷ​നി​ലേ​ക്കു പ്ര​വേ​ശി​ക്കാ​നും പു​റ​ത്തി​റ​ങ്ങാ​നും യാ​ത്ര​ക്കാ​ര്‍ ക​ഷ്ട​പ്പെ​ടു​ന്നു. സ്റ്റേ​ഷ​നി​ലെ ഇ​രു​ട്ടും റെ​യി​ല്‍​വേ സ്റ്റേ​ഷ​നു മു​ന്നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കും യാ​ത്ര​ക്കാ​രെ അ​ല​ട്ടു​ന്നു. ര​ണ്ടാം​ക​വാ​ട​ത്തി​ന്‍റെ ഭാ​ഗ​ത്തെ റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​ര​നി​ര​യാ​യി പാ​ര്‍​ക്കു ചെ​യ്തി​രി​ക്കു​ക​യാ​ണ്. അ​ത് അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗാ​ണ്.

ഇ​തി​ന് പു​റ​മെ സ്വ​കാ​ര്യ ബ​സു​ക​ള്‍ ക​വാ​ടം അ​ട​ച്ച് നി​ര്‍​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ക​യും ചെ​യ്യും. അ​തോ​ടെ കാ​റി​ല​ട​ക്കം എ​ത്തു​ന്ന​വ​ര്‍​ക്ക് സ്‌​റ്റേ​ഷ​നി​ലേ​ക്കു ക​ട​ക്കു​ക അ​സാ​ധ്യ​മാ​കു​ന്നു. അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് ചൂ​ണ്ടി​ക്കാ​ട്ടി ട്രാ​ഫി​ക് പോ​ലീ​സി​ന് ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​ര്‍ കേ​ട്ട​ഭാ​വം ന​ടി​ക്കാ​റി​ല്ല.
നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ്ര​ധാ​ന ടി​ക്ക​റ്റിം​ഗ് സ​മു​ച്ച​യം പൊ​ളി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു താ​ത്കാ​ലി​ക ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ളാ​ണു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കൗ​ണ്ട​റു​ക​ളു​ടെ എ​ണ്ണം കു​റ​വാ​യ​തി​നാ​ലും ഷീ​റ്റു​കൊ​ണ്ടു​ണ്ടാ​ക്കി​യ താ​ത്കാ​ലി​ക പ​ന്ത​ലു​ക​ളി​ല്‍ ക​ടു​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ലും ടി​ക്ക​റ്റെ​ടു​ക്കാ​ന്‍ യാ​ത്ര​ക്കാ​ര്‍​ക്ക് മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ട ക്യൂ​വി​ല്‍ നി​ല്‍​ക്കേ​ണ്ടി വ​രു​ന്നു.
കൂ​ടാ​തെ ടി​ക്ക​റ്റ് കൗ​ണ്ട​റും ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്റ​റു​മെ​ല്ലാം എ​വി​ടെ​യെ​ന്ന​റി​യാ​തെ സ്റ്റേ​ഷ​നി​ലും പ​രി​സ​ര​ത്തും വ​ട്ടം​ചു​റ്റു​ക​യാ​ണ് മി​ക്ക​വ​രും. യാ​ത്ര​ക്കാ​ര്‍​ക്ക് കാ​ണാ​വു​ന്ന ത​ര​ത്തി​ല്‍ സ്റ്റേ​ഷ​നു​മു​ന്നി​ല്‍ ബോ​ര്‍​ഡു​ക​ളൊ​ന്നും സ്ഥാ​പി​ച്ചി​ട്ടു​മി​ല്ല. അ​നൗ​ണ്‍​സ്മെ​ന്‍റും ഉ​ണ്ടാ​കാ​റി​ല്ല. സ്റ്റേ​ഷ​നി​ല്‍ ഡ്യൂ​ട്ടി​ക്കു​ള്ള പോ​ലീ​സു​കാ​രോ മ​റ്റ് യാ​ത്ര​ക്കാ​രോ മി​ക്ക​പ്പോ​ഴും വ​ഴി​കാ​ട്ടി​ക​ള്‍. കൗ​ണ്ട​ര്‍ ക​ണ്ടെ​ത്തി ക്യൂ​നി​ന്ന് ടി​ക്ക​റ്റു​മാ​യി വ​രു​മ്പോ​ഴേ​ക്കും പോ​കേ​ണ്ട ട്രെ​യി​ന്‍ അ​ടു​ത്ത സ്‌​റ്റേ​ഷ​നി​ലെ​ത്തി​യി​രി​ക്കും. കോ​ച്ചു​ക​ളു​ടെ സ്ഥാ​നം വ്യ​ക്ത​മാ​ക്കു​ന്ന ബോ​ര്‍​ഡു​ക​ളും നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ഴി​ച്ചു​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം കോ​ച്ചു​ക​ള്‍ എ​വി​ടെ​യെ​ല്ലാ​മാ​കു​മെ​ന്ന് ആ​ര്‍​ക്കും നി​ശ്ച​യ​മി​ല്ല. ഫ​ല​മോ പ്രാ​യ​മാ​യ​വ​രും അ​വ​ശ​നി​ല​യി​ലു​ള്ള​വ​രും പ്ലാ​റ്റ് ഫോ​മി​ലൂ​ടെ നെ​ട്ടോ​ട്ട​മോ​ടേ​ണ്ട അ​വ​സ്ഥ​യും.
സ്റ്റേ​ഷ​നി​ല്‍ ആ​വ​ശ്യ​ത്തി​നു ക​സേ​ര​ക​ളു​ണ്ടെ​ങ്കി​ലും, പ്ലാ​റ്റ്ഫോ​മി​ല്‍ നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളും ട്രോ​ളി​ക​ളും വ​ച്ചി​രി​ക്കു​ന്ന​തി​നാ​ലും മേ​ല്‍​ക്കൂ​ര​യി​ല്ലാ​ത്ത​തി​നാ​ലും ഇ​വ യാ​ത്ര​ക്കാ​ര്‍​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​യ രീ​തി​യി​ല്‍ നി​ര​ത്തി​യി​ടാ​ന്‍ ക​ഴി​യു​ന്നി​ല്ല. ഇ​തി​നാ​ല്‍ ദീ​ര്‍​ഘ​നേ​രം നി​ല്‍​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് യാ​ത്ര​ക്കാ​ര്‍. പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബു​ക​ള്‍ നി​ര​തെ​റ്റി​ക്കി​ട​ക്കു​ന്ന​തും നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍ ചി​ത​റി​ക്കി​ട​ക്കു​ന്ന​തും ട്രെ​യി​ന്‍ ക​യ​റാ​നും ഇ​റ​ങ്ങാ​നും ശ്ര​മി​ക്കു​ന്ന യാ​ത്ര​ക്കാ​ര്‍ വീ​ഴാ​നു​ള്ള സാ​ധ്യ​ത​യും വ​ര്‍​ധി​പ്പി​ക്കു​ന്നു.

നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ധാ​ന കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു​മാ​റ്റി​യ​തി​നാ​ല്‍, താ​ത്കാ​ലി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് ക്ലോ​ക്ക് റൂ​മും പാ​ഴ്‌​സ​ല്‍ ഓ​ഫീ​സും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നു പ​റ​യാ​മെ​ന്ന​ല്ലാ​തെ പ്ര​യോ​ജ​ന​മി​ല്ലെ​ന്നു യാ​ത്ര​ക്കാ​ര്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

താ​ത്കാ​ലി​ക​മാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള ശുചിമുറികൾ കൃ​ത്യ​സ​മ​യ​ത്ത് വൃ​ത്തി​യാ​ക്കാ​ത്ത​തി​നാ​ല്‍ ക​ടു​ത്ത ദു​ര്‍​ഗ​ന്ധ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് അ​നു​സ​രി​ച്ച് ഇ​വ വൃ​ത്തി​യാ​യി പ​രി​പാ​ലി​ക്കു​ന്നി​ല്ല.
കെ​ട്ടി​ട​ങ്ങ​ളു​ടെ പൊ​ളി​ച്ചു​പ​ണി​യ​ല്‍ കാ​ര​ണം പ​ഴ​യ സ്ഥി​ര​മാ​യ ടോ​യ്‌ലെറ്റു​ക​ളി​ല്‍ പ​ല​തും അ​ട​ച്ചു​പൂ​ട്ടു​ക​യോ പൊ​ളി​ച്ചു​മാ​റ്റു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. പ​ക​രം നി​ര്‍​മി​ച്ച താ​ത്കാ​ലി​ക ടോ​യ്ല​റ്റു​ക​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് വെ​ളി​ച്ച​മോ കാ​റ്റോ ല​ഭി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളി​ല്ല. പ​ല​പ്പോ​ഴും ടോ​യ്‌ലെറ്റു​ക​ളി​ല്‍ വെ​ള്ളം ല​ഭി​ക്കാ​റി​ല്ലെ​ന്നും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് വെ​ളി​ച്ച​മി​ല്ലാ​ത്ത​ത് കാ​ര​ണം രാ​ത്രിയാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്കും സ്ത്രീ​ക​ള്‍​ക്കും ഇ​ത് ഉ​പ​യോ​ഗി​ക്കാ​ന്‍ വ​ലി​യ ഭ​യ​മാ​ണെ​ന്നും യാ​ത്ര​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളും പൊ​ടി​പ​ട​ല​ങ്ങ​ളും നി​റ​ഞ്ഞ വ​ഴി​യി​ലൂ​ടെ വേ​ണം പ​ല​പ്പോ​ഴും ഈ ​ബാ​ത്ത്റൂ​മു​ക​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ന്‍. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി നി​ല​വി​ല്‍ ഉ​പ​യോ​ഗ​പ്ര​ദ​മാ​യ ടോ​യ്‌ലെറ്റു​ക​ളു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​ണ്. ഇ​ത് ടോ​യ്‌ലെ റ്റു​ക​ള്‍​ക്ക് മു​ന്നി​ല്‍ നീ​ണ്ട ക്യൂ ​രൂ​പ​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​കു​ന്നു.

Tags : Railway Station NattuVishasham DistrictNews

Recent News

Corehub Up