x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര്‍​ഷ​ക​ര്‍​ക്ക് അ​ധി​ക​വ​രു​മാ​ന​ത്തി​ന് ഇ​ട​വി​ള കൃ​ഷി പ​ദ്ധ​തി​യു​മാ​യി മേ​ലി​ല പ​ഞ്ചാ​യ​ത്ത്

വെബ് ഡെസ്ക്
Published: November 25, 2026 12:09 AM IST | Updated: November 25, 2026 12:09 AM IST

ക​ര്‍​ഷ​ക​ന്‍ കെ.​രാ​ജ​ന്‍​പി​ള്ള കൃ​ഷി​യി​ട​ത്തി​ല്‍.


കൊ​ല്ലം: കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ഇ​ട​വി​ള കൃ​ഷി വ്യാ​പി​പ്പി​ച്ച് ക​ര്‍​ഷ​ക​ര്‍​ക്ക് അ​ധി​ക​വ​രു​മാ​ന​ത്തി​നു​ള്ള സാ​ധ്യ​ത​യൊ​രു​ക്കി മേ​ലി​ല പ​ഞ്ചാ​യ​ത്ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ര്‍​ഷ​ക​ര്‍​ക്ക് വി​വി​ധ ഇ​ട​വി​ള​ക​ളു​ടെ വി​ത്തു​ക​ളും ജൈ​വ​വ​ള​ങ്ങ​ളു​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം മി​ക​ച്ച രീ​തി​യി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​യ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ര്‍​ഷ​വും പ്ലാ​ന്‍ ഫ​ണ്ടി​ല്‍ നി​ന്ന് 5.40 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യ​ത്. ഇ​ത്ത​വ​ണ വി​ത്തു​ക​ളു​ടെ കി​റ്റി​നൊ​പ്പം ജൈ​വ​വ​ളം കൂ​ടി ന​ല്‍​കു​ന്നു​ണ്ട്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 300 ക​ര്‍​ഷ​ക​ര്‍​ക്ക് 1,000 രൂ​പ വി​ല​വ​രു​ന്ന ഇ​ട​വി​ള കി​റ്റും 20 കി​ലോ ജൈ​വ​വ​ള​വും വി​ത​ര​ണം ചെ​യ്യും. ഇ​ഞ്ചി, മ​ഞ്ഞ​ള്‍, ചേ​ന, ചേ​മ്പ്, കാ​ച്ചി​ല്‍ തു​ട​ങ്ങി​യ വി​ള​ക​ളു​ടെ വി​ത്തു​ക​ളാ​ണ് കി​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. മേ​ലി​ല​യി​ലെ ക​ര്‍​ഷ​ക​ര്‍ ഉ​ത്പാ​ദി​പ്പി​ച്ച വി​ത്തു​ക​ള്‍ ശേ​ഖ​രി​ച്ചാ​ണ് കി​റ്റു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി​യോ​ടെ ക​ര്‍​ഷ​ക​ര്‍​ക്ക് കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യും.

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 300 ക​ര്‍​ഷ​ക​ര്‍​ക്ക് 1,200 രൂ​പ വി​ല വ​രു​ന്ന ഇ​ട​വി​ള കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഇ​തി​നാ​യി പ്ലാ​ന്‍ ഫ​ണ്ടി​ല്‍ നി​ന്ന് 3.60 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചു.

ഇ​ട​വി​ള കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ഒ​രേ സ്ഥ​ല​ത്ത് വി​വി​ധ വി​ള​ക​ള്‍ കൃ​ഷി ചെ​യ്ത് ക​ര്‍​ഷ​ക​ര്‍​ക്ക് അ​ധി​ക​വ​രു​മാ​നം നേ​ടാ​നാ​കു​മെ​ന്ന് മേ​ലി​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. അ​ജി​ത്ത് കു​മാ​ര്‍ പ​റ​ഞ്ഞു.

 

Tags : additional income for farmers. additional income NattuVishesham DistrictNews

Recent News

Corehub Up