x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ല​പ്പ​ള്ളി ടൗ​ണ്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങി

വെബ് ഡെസ്ക്
Published: August 1, 2026 11:06 PM IST | Updated: August 1, 2026 11:06 PM IST

മ​ഴ​യി​ല്‍ മു​ങ്ങി​യ കൊ​ല്ല​പ്പ​ള്ളി ടൗ​ണ്‍.

കൊ​ല്ല​പ്പ​ള്ളി: ക​ന​ത്ത മ​ഴ​യി​ല്‍ കൊ​ല്ല​പ്പ​ള്ളി ടൗ​ണ്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങി. പു​ല​ര്‍​ച്ചെ നാ​ലി​നാ​ണ് ടൗ​ണി​ല്‍ വെ​ള്ളം ക​യ​റി തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ ടൗ​ണി​ല്‍ അ​ന്തീ​നാ​ട്- മേ​ലു​കാ​വ് റോ​ഡി​ല്‍ ആ​റ് മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പാ​ലാ - തൊ​ടു​പു​ഴ ഹൈ​വേ​യി​ലും ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. കൊ​ല്ല​പ്പ​ള്ളി ടൗ​ണി​ല്‍ ക​ട​ക​ളി​ല്‍ വെ​ള്ളം ക​യ​റി വ്യാ​പാ​രി​ക​ള്‍​ക്ക് ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.
കാ​വും​ക​ണ്ട​ത്ത് കോ​ഴി ഫാ​മി​ല്‍ വെ​ള്ളം ക​യ​റി 7500 ഓ​ളം കോ​ഴി​ക​ള്‍ ച​ത്തൊ​ടു​ങ്ങി. കോ​ഴി​ക്കോ​ട്ട് ജി​ബി​ന്‍റെ കോ​ഴി​ഫാ​മി​ലാ​ണ് വെ​ള്ളം ക​യ​റി കോ​ഴി​ക​ള്‍ ച​ത്ത​ത്.

കാ​വും​ക​ണ്ട​ത്ത് വി​സി​ബ് ഗോ​ഡൗ​ണി​ല്‍ വെ​ള്ളം ക​യ​റി പ​ത്തു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. കൊ​ല്ല​പ്പ​ള്ളി-​ക​ട​നാ​ട് റോ​ഡി​ല്‍ എ​ട്ട​ടി​യോ​ളം വെ​ള്ളം ഉ​യ​ര്‍​ന്ന് ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ള്‍ ത​ട​സ​പ്പെ​ട്ടു.

നീ​ലൂ​ര്‍ നൂ​റു​മ​ല​യി​ല്‍ ശ​ശി കു​റ്റി​യാ​ങ്ക​ല്‍, മോ​ട്ടേ​ല്‍ ത​ങ്ക​മ​ണി സു​കു​മാ​ര​ന്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.

മ​റ്റ​ത്തി​പ്പാ​റ പൊ​ട്ട​ന്‍ പ്ലാ​ക്ക​ല്‍ നി​ര​പ്പ് ഭാ​ഗ​ത്ത് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. നീ​ലൂ​ര്‍ - അ​രി​ഞ്ചി - വ​ട്ട​പ്പാ​റ റോ​ഡി​ലും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. ഈ ​പ്ര​ദേ​ശ​ത്തെ റോ​ഡി​നും നി​ര​വ​ധി പു​ര​യി​ട​ങ്ങ​ള്‍​ക്കും നാ​ശ​മു​ണ്ടാ​യി. നാ​ശ​ന​ഷ്ട​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ള്‍ മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ചു. കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ ന​ഷ്ടം സം​ഭ​വി​ച്ച​വ​ര്‍​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ഡി​സി​സി സെ​ക്ര​ട്ട​റി ആ​ര്‍. സ​ജീ​വ്, പ​ഞ്ചാ​യ​ത്ത് മെം​ബ​മ്പ​ര്‍ വി.​ജി. സോ​മ​ന്‍, കെ​ഡി​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ബി അ​ഴ​ക​ന്‍​പ​റ​മ്പി​ല്‍, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് വ​ഞ്ചി​ക്ക​ച്ചാ​ലി​ല്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത്, റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ സം​ഭ​വ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Kollappally town

Recent News

Corehub Up