x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈ​ങ്ങ​ന തോ​ട്ടി​ലേ​ക്ക് രാ​സ​മാ​ലി​ന്യം ഒ​ഴു​ക്കു​ന്നു; വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം

വെബ് ഡെസ്ക്
Published: November 26, 2026 11:28 PM IST | Updated: November 26, 2026 11:28 PM IST

രാ​സ​മാ​ലി​ന്യം ക​ല​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പൈ​ങ്ങ​ന​ത്തോ​ട്ടി​ലെ ജ​ല​ത്തി​ന്‍റെ നി​റം മാ​റി​യ നി​ല​യി​ൽ.

മു​ണ്ട​ക്ക​യം: പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​യ പൈ​ങ്ങ​ന തോ​ട്ടി​ലേ​ക്ക് വ്യാ​പ​ക​മാ​യി രാ​സ​മാ​ലി​ന്യം ഒ​ഴു​ക്കു​ന്നു. പ​റ​ത്താ​നം മ​ല​നി​ര​ക​ളി​ൽ​നി​ന്ന് ആ​രം​ഭി​ച്ച ചി​റ്റ​ടി-31-ാം മൈ​ൽ പൈ​ങ്ങ​ന വ​ഴി മ​ണി​മ​ല​യാ​റി​ൽ എ​ത്തി​ച്ചേ​രു​ന്ന പ്ര​ധാ​ന തോ​ടു​ക​ളി​ൽ ഒ​ന്നാ​യ പൈ​ങ്ങ​ന തോ​ട്ടി​ൽ വ്യാ​പ​ക​മാ​യി​ട്ടാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് തോ​ട്ടി​ലെ വെ​ള്ളം പാ​ൽ നി​റ​ത്തി​ൽ ക​ല​ങ്ങി ഒ​ഴു​കു​ന്ന കാ​ഴ്ച​യാ​ണ് ഒ​ട്ടു​മി​ക്ക ദി​വ​സ​ങ്ങ​ളി​ലും കാ​ണു​വാ​നു​ള്ള​ത്.

ചി​റ്റ​ടി ഭാ​ഗ​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ തോ​ട്ടി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു. പ്ര​ദേ​ശ​ത്തെ ഏ​തെ​ങ്കി​ലും ഫാ​ക്‌​ട​റി​ക​ളി​ൽ നി​ന്നോ അ​ല്ലെ​ങ്കി​ൽ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ചോ ആ​ണ് മാ​ലി​ന്യം തോ​ട്ടി​ലേ​ക്ക് ത​ള്ളു​ന്ന​ത്. മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പും തോ​ട്ടി​ലെ വെ​ള്ള​ത്തി​ന്‍റെ നി​റം മാ​റി ഒ​ഴു​കി​യി​രു​ന്നു. അ​ന്ന് തോ​ട്ടി​ൽ കു​ളി​ച്ച​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​താ​യി 31-ാംമൈ​ൽ നി​വാ​സി​ക​ൾ പ​റ​യു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യും വെ​ള്ളം പാ​ൽ നി​റ​ത്തി​ൽ ക​ല​ങ്ങി ഒ​ഴു​കി​യ​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ഇ​തോ​ടെ കു​ളി​ക്കാ​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കും വെ​ള്ള​മെ​ടു​ക്കു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും ദു​രി​ത​ത്തി​ലാ​യി.

മ​ഴ പെ​യ്യു​ന്ന ദി​വ​സ​ങ്ങ​ളി​ലാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ തോ​ട്ടി​ൽ മാ​ലി​ന്യം ക​ല​ർ​ത്തു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് മു​ണ്ട​ക്ക​യം 22-ാം വാ​ർ​ഡ് മെം​ബ​ർ റോ​യി ക​പ്പി​ലു​മാ​ക്ക​ൽ മു​ണ്ട​ക്ക​യം പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. ഈ ​തോ​ടി​നെ ആ​ശ്ര​യി​ച്ച് പൈ​ങ്ങ​ന, 31-ാം മൈ​ൽ അ​ട​ക്ക​മു​ള്ള മേ​ഖ​ല​യി​ലെ നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. രാ​സ​മാ​ലി​ന്യം ക​ല​ർ​ന്ന ജ​ലം കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളി​ലേ​ക്ക് എ​ത്തി​യാ​ൽ ഇ​ത് ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കും. തോ​ട്ടി​ലേ​ക്ക് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Tags : Paingana stream health NattuVishesham DistrictNews

Recent News

Corehub Up