x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​ബ്രാലൈ​ൻ വ​ര​ച്ച് വാർഡ് കൗൺസിലർ, പി​ഡ​ബ്ല്യുഡി അ​ധി​കൃ​ത​ർ റി​ഫ്ള​ക്ട​റു​ക​ൾ സ്ഥാ​പി​ച്ചു

വെബ് ഡെസ്ക്
Published: November 25, 2026 02:31 AM IST | Updated: November 25, 2026 02:31 AM IST

മാ​ഞ്ഞു​പോ​യ സീ​ബ്രാ ലൈ​ൻ വ​ര​യ്ക്കു​ന്നു.

വൈ​ക്കം: വൈ​ക്കം- വെ​ച്ചൂ​ർ റോ​ഡി​ലെ തോ​ട്ടു​വ​ക്കം പാ​ല​ത്തി​നു മു​ൻ​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന ഹം​ബി​ൽ ത​ട്ടി ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ വീ​ണ് പ​രി​ക്കേ​ൽ​ക്കു​ന്ന​ത് പ​തി​വാ​യ​തോ​ടെ വാ​ർ​ഡ് കൗ​ൺ​സി​ല​ർ എം.​ആ​ർ. അ​നി​ൽ​കു​മാ​ർ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മാ​ഞ്ഞു​പോ​യ സീ​ബ്രാ ലൈ​ൻ വെ​ള്ള ചാ​യം പൂ​ശി വ​ര​ച്ചി​ട്ടു. തി​ര​ക്കേ​റി​യ ജം​ഗ്ഷ​നി​ലെ ഏ​റെ ഉ​യ​ർ​ത്തി​യി​ട്ട ഈ ​ഹം​ബി​ലെ സീ​ബ്രാ ലൈ​ൻ മാ​ഞ്ഞ​തോ​ടെ വ​ള​രെ വേ​ഗ​ത്തി​ൽ എ​ത്തു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​രും ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന്‍റെ പി​ന്നി​ൽ ഇ​രു​ന്ന് യാ​ത്ര ചെ​യ്യു​ന്ന​വ​രും വീ​ണ് പ​രി​ക്കേ​ൽ​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ദി​വ​സം മൂ​ന്നു ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​രെ​വ​രെ ത​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​റൂ​ണ്ടെ​ന്ന് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു.

അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ സീ​ബ്രാ​ലൈ​ൻ പു​നഃ​സ്ഥാ​പി​ക്കു​ന്ന കാ​ര്യം പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ങ്കി​ലും എ​സ്റ്റി​മേ​റ്റ് എ​ടു​ത്ത് തു​ട​ർ​ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാ​ൻ കാ​ല​താ​മ​സം വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വൈ​ക്ക​ത്ത​ഷ്ട​മി ഉ​ത്സ​വ തി​ര​ക്കേ​റി​യ​തോ​ടെ വാ​ഹ​ന ഗ​താ​ഗ​തം പ​തി​ൻ​മ​ട​ങ്ങ് വ​ർ​ധി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലെ​ത്തി​യ ചെ​മ്മ​ന​ത്തു​ക​ര സ്വ​ദേ​ശി​യാ​യ യു​വ​തി ഹം​മ്പി​ൽ ചാ​ടി​മ​റി​ഞ്ഞ് വീ​ണ് പ​രി​ക്കേ​റ്റു. ആ ​സ​മ​യം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ എം.​ആ​ർ. അ​നി​ൽ​കു​മാ​ർ സ​മീ​പ​ത്തെ ക​ട​യി​ൽ​നി​ന്ന് പെ​യി​ന്‍റ് വാ​ങ്ങി ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രു​ടേ​യും സു​ഹൃ​ത്താ​യ പെ​യി​ന്‍റ​റു​ടേ​യും സ​ഹാ​യ​ത്തോ​ടെ റോ​ഡ് വൃ​ത്തി​യാ​ക്കി ഹം​ബി​ൽ ചാ​യം പൂ​ശി. സ​മീ​പ​ത്തെ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ സു​നി​ൽ, സു​ധി എ​ന്നി​വ​രു​ടെ ഓ​ട്ടോ​റി​ക്ഷ​ക​ൾ ഹം​മ്പി നി​രു​വ​ശ​ത്തു​മി​ട്ട് വാ​ഹ​നം ത​ട​ഞ്ഞാ​ണ് ഹം​ബി​ൽ സീ​ബ്രാ ലൈ​ൻ വ​ര​ച്ച​ത്. രാ​വി​ലെ 10.30ന് ​ആ​രം​ഭി​ച്ച പ​ണി ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ അ​വ​സാ​നി​ച്ചു. കൗ​ൺ​സി​ല​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ സീ​ബ്രാ ലൈ​നി​ൽ 50ഓ​ളം റി​ഫ്‌​ള​ക്‌​ട​റു​ക​ൾ സ്ഥാ​പി​ച്ച​തോ​ടെ വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് അ​പ​ക​ടം കൂ​ടാ​തെ യാ​ത്ര ചെ​യ്യാ​നാ​യി.

Tags : Ward Councilor paints zebra crossing zebra crossing NattuVishesham DistrictNews

Recent News

Corehub Up