x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ന്തു​രു​കു​ന്ന ചൂ​ള​യാ​യി കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സ്‌സ്റ്റാ​ന്‍​ഡ്

ജെ​സ്ന ജോ​ര്‍​ജ്
Published: September 14, 2026 11:34 PM IST | Updated: September 14, 2026 11:34 PM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കോ​ടി​ക​ള്‍ തു​ല​ച്ചു നി​ര്‍​മി​ച്ച കൂ​റ്റ​ന്‍ കെ​ട്ടി​ട സ​മു​ച്ച​യ​മാ​ണ്. പ​ക്ഷെ പ​റ​ഞ്ഞി​ട്ടെ​ന്തു​കാ​ര്യം. വാ​യു​വും വെ​ളി​ച്ച​വും ക​ട​ക്കാ​ത്ത ഈ ​കെ​ട്ടി​ട​ത്തി​ന​ക​ത്തു ക​യ​റി​യാ​ല്‍ വെ​ന്തു​രു​കും. ക്ഷ​ണ​നേ​രം കൊ​ണ്ട് വി​യ​ര്‍​ത്തു​കു​ളി​ക്കും. കോ​ഴി​ക്കോ​ട്ടെ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ബ​സ് ടെ​ര്‍​മി​ന​ലി​ലെ അ​വ​സ്ഥ​യാ​ണി​ത്.
കൈ​യ്യി​ലൊ​രു വീ​ശ​റി​യോ അ​ല്ലെ​ങ്കി​ല്‍ ക​ട്ടി​യു​ള്ള ഒ​രു പേ​പ്പ​റോ ക​രു​തി​യി​ല്ലെ​ങ്കി​ല്‍ ചൂ​ടി​ന്‍റെ പ​ര​വേ​ശ​ത്തി​ല്‍ ബോ​ധ​ക്കേ​ട് സം​ഭ​വി​ക്കാം. ക​ന​ത്ത ചൂ​ടി​നെ നേ​രി​ടാ​ന്‍ ഇ​വി​ടെ​യു​ള്ള​ത് ആ​കെ ര​ണ്ട് ചു​മ​ര്‍ ഫാ​നു​ക​ള്‍ മാ​ത്ര​മാ​ണ്. അ​തി​ന്‍റെ കാ​റ്റ് ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ ചു​വ​ട്ടി​ല്‍ ത​ന്നെ പോ​യി നി​ല്‍​ക്കേ​ണ്ട അ​വ​സ്ഥ​യു​മാ​ണ്.

ദീ​ര്‍​ഘ​ദൂ​രം താ​ണ്ടി ബ​സ് സ്റ്റാ​ന്‍​ഡി​ലെ​ത്തു​ന്ന ബ​സു​ക​ളു​ടെ എ​ന്‍​ജി​ന്‍റെ ചൂ​ടും കൂ​ടി​യാ​വു​മ്പോ​ള്‍ ഇ​ഷ്ടി​ക​ചൂ​ള​യി​ല്‍​പെ​ട്ട അ​നു​ഭ​വ​മാ​ണ് യാ​ത്ര​ക്കാ​ര്‍​ക്ക്. അ​ര​മ​ണി​ക്കൂ​റും ഒ​രു​മ​ണി​ക്കൂ​റും ക​ഴി​ഞ്ഞൊ​ക്കെ​യാ​ണ് പ​ല ബ​സു​ക​ളും സ്റ്റാ​ന്‍​ഡി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന​ത്. അ​തു​വ​രെ അ​ടു​പ്പി​ല്‍ ക​ഴി​യു​ന്ന അ​നു​ഭ​വ​മാ​ണ് യാ​ത്ര​ക്കാ​ര്‍​ക്ക്. ഒ​രു ദീ​ര്‍​ഘ​വീ​ക്ഷ​ണ​വു​മി​ല്ലാ​തെ നി​ര്‍​മി​ച്ച ആ​ധു​നി​ക ബ​സ് സ്റ്റാ​ന്‍​ഡ് യാ​ത്ര​ക്കാ​ര്‍​ക്ക് കൊ​ടി​യ​ദു​രി​ത​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. 74.5 കോ​ടി രൂ​പ മു​ത​ല്‍ മു​ട​ക്കി​ലാ​ണ് കോ​ഴി​ക്കോ​ട് പു​തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ടെ​ര്‍​മി​ന​ലി​ല്‍ നി​ര്‍​മി​ച്ച​ത്. ബി​ഒ​ടി അ​ടി​സ്ഥാ​ന​ത്തി​ല്‍ കെ​ടി​ഡി​എ​ഫ്സി​യാ​ണ് ടെ​ര്‍​മി​ന​ല്‍ നി​ര്‍​മി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്‍റെ രൂ​പ​ക​ല്‍​പ​ന​യി​ലും നി​ര്‍​മാ​ണ​ത്തി​ലും നി​ര​വ​ധി പി​ഴ​വു​ക​ളു​ള്ള​താ​യും കെ​ട്ടി​ട​ത്തി​ന് ബ​ല​ക്ഷ​യ​മു​ള്ള​താ​യു​മു​ള്ള വി​വി​ധ റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ഒ​രു ദി​വ​സം അ​ര ല​ക്ഷം യാ​ത്ര​ക്കാ​രാ​ണ് കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. മ​ഴ മാ​റി ചൂ​ട് വ​ര്‍​ധി​ച്ച​തോ​ടെ ഇ​വി​ടെ​യെ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍ വെ​ന്തു​രു​ക​യാ​ണ്. പ​ല യാ​ത്ര​ക്കാ​രും ചൂ​ടും വി​യ​ര്‍​പ്പും താ​ങ്ങാ​ന്‍ ക​ഴി​യാ​തെ കൈ​യ്യി​ല്‍ പേ​പ്പ​റും മ​റ്റു​മെ​ടു​ത്ത് വീ​ശി ആ​ശ്വാ​സം ക​ണ്ടെ​ത്തു​ക​യാ​ണ്. കൈ​ക്കു​ഞ്ഞു​ങ്ങ​ളും പ്രാ​യ​മാ​യ​വ​രും ഒ​രു​പോ​ലെ ചൂ​ട് സ​ഹി​ക്കാ​നാ​കാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ശ​രി​യാ​യ രീ​തി​യി​ല്‍ വാ​യു സ​ഞ്ചാ​ര​മി​ല്ലാ​ത്ത കെ​ട്ടി​ട​മാ​യ​തി​നാ​ല്‍ ഫാ​നു​ക​ളി​ല്ലാ​തെ ഇ​വി​ടെ 10 സെ​ക്ക​ന്‍​ഡ് പോ​ലും ഇ​രി​ക്കാ​ന്‍ വ​യ്യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് യാ​ത്ര​ക്കാ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി വ​ന്ന​തോ​ടെ ദി​വ​സ​വും കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ലി​യ വ​ര്‍​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ അ​തി​ന​നു​സ​രി​ച്ച് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​യെ​ന്നും യാ​ത്ര​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് പ​രാ​തി​യു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ട് അ​ധി​കൃ​ത​ര്‍ ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന് തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ സി​ബി പ​റ​ഞ്ഞു.​അ​തി​നി​ടെ
ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ യാ​ത്ര​ക്കാ​ര്‍ നേ​രി​ടു​ന്ന അ​സൗ​ക​ര്യ​ത്തെ​ക്കു​റി​ച്ച് നി​ര​ന്ത​രം പ​രാ​തി​ക​ള്‍ വ​രു​ന്നു​ണ്ട്. അ​തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞു. ബ​സ് ടെ​ര്‍​മി​ന​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​പ്പോ​ഴു​ള്ള ഫാ​നു​ക​ളാ​യി​രു​ന്നു നേ​ര​ത്തെ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. കാ​ല​പ്പ​ഴ​ക്കം കാ​ര​ണം അ​വ ന​ശി​ച്ചു​പോ​യി. കെ​ട്ടി​ട​ത്തി​ല്‍ പു​തി​യ ഫാ​നു​ക​ള്‍ ഘ​ടി​പ്പി​ക്കു​ന്ന​തി​ന് തീ​രു​മാ​ന​മാ​യി​ട്ടു​ണ്ടെ​ന്ന് അ​സി​സ്റ്റ​ന്‍റ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ പി.​കെ. പ്ര​ശോ​ഭ് പ​റ​ഞ്ഞു.

സ്പോ​ണ്‍​സ​ര്‍​ഷി​പ്പി​ലൂ​ടെ​യാ​ണ് ഫാ​നു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്. ബ​സ് ടെ​ര്‍​മി​ന​ലി​ലെ ലൈ​റ്റു​ക​ളും മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പ​ഴ​യ മോ​ഡ​ലി​ലു​ള്ള ട്യൂ​ബ് ലൈ​റ്റു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. അ​തി​ന് പ​ക​രം ന​ന്നാ​യി വെ​ളി​ച്ചം ന​ല്‍​കു​ന്ന എ​ല്‍​ഇ​ഡി ലൈ​റ്റു​ക​ള്‍ ഘ​ടി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നോ​ടൊ​പ്പം കെ​ട്ടി​ടം പെ​യി​ന്‍റ് ചെ​യ്യു​ന്ന ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ച് വ​രി​ക​യാ​ണ്. അ​ടു​ത്ത ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ലൈ​റ്റു​ക​ളും ഫാ​നു​ക​ളും ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

 

Tags : District News Nattuvishesham Kozhikode KSRTC bus

Recent News

Corehub Up