ഗർത്തത്തിലെ വെള്ളത്തില്‍ കാല് കഴുകുന്ന യാത്രക്കാരന്.
പേരാമ്പ്ര: പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പാതകൾ സഞ്ചാരികളുടെ നടുവൊടിക്കുന്നു.
ജലസേചന വകുപ്പിന്റെ അധീനതയിലാണ് ഈ റോഡുകൾ. രണ്ടുവര്‍ഷം മുമ്പ് ജല ജീവൻ പദ്ധതിയുടെ ഭാഗമായി വൻകിട കരാറുകാർ ടൂറിസ്റ്റ് കേന്ദ്രത്തിലെ പ്രധാന പാത വെട്ടി താഴ്ത്തി വലിയ പൈപ്പ് സ്ഥാപിച്ചിരുന്നു. മണ്ണിട്ട് കുഴൽ മൂടി ടാറിംഗ് നടത്തി നേരെയാക്കിയെങ്കിലും പാതയിൽ പല ഭാഗത്തും ഉറവ രൂപത്തിൽ വെള്ളം ഒഴുകുകയാണ്. വാഹന ഗതാഗതത്തിനു ഇത് ബുദ്ധിമുട്ട് സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ജല ജീവൻ പ്രവൃത്തി കരാറെടുത്തവരാണ് റോഡ് നന്നാക്കേണ്ടതെന്നാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Tags : Are roads leading to a tourist destination supposed to be like this? tourist destination NattuVishesham DistrictNews