മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണം
മുക്കം: മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ജീവിതം പൊതു പ്രവർത്തകർക്കും സാധാരണക്കാരനും എന്നും ഒരു പോലെ പ്രചോദനം നൽകുന്നതാണെന്ന് എം.കെ. രാഘവൻ എംപി പറഞ്ഞു.
മുക്കം എംഎഎംഒ കോളജ് പിടിഎ കമ്മിറ്റി സംഘടിപ്പിച്ച മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. ഇ.കെ. സാജിദ് അധ്യക്ഷനായി. കാലിക്കട്ട് സർവകലാശാല മുഹമ്മദ് അബ്ദുറഹിമാൻ ചെയർ ഭരണസമിതി അംഗം പി. അബ്ദുൽ ബായിസ് അനുസ്മരണ പ്രഭാഷണം നടത്തി. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ചടങ്ങിൽ എം.കെ. രാഘവൻ എംപി അവാർഡുകൾ വിതരണം ചെയ്തു. ഡോ. വി. ഇർഷാദ്, സുലൈമാൻ കുഴിക്കര, കെ.എച്ച്. ഷുക്കൂർ, ഒ.എം. അബ്ദുറഹ്മാൻ, ബഷീർ തട്ടാഞ്ചേരി, വി. ജാഫർ, സി. മൻസൂർ, കെ.പി. യൂസഫ്, ഹബീബ്, ഹരിദാസ്, പുഷ്പ രാജൻ, കെ.പി. യൂസഫ്, പി. നാജിൽ എന്നിവർ പ്രസംഗിച്ചു
Tags : Muhammad Abdurahiman Sahib Remembrance Remembrance NattuVishesham DistrictNews