സ്റ്റാൻഡിൽ യാത്രക്കാരുടെ ഇരിപ്പിടങ്ങളിലെ കോൺക്രീറ്റ് തകർന്ന നിലയിൽ.
കൊഴിഞ്ഞാമ്പാറ: ബസ് സ്റ്റാൻഡ് കോമ്പൗണ്ടിൽ ടാറിംഗ് തകർന്നതു ദുരിതമായി. മെറ്റൽ പരന്നുകിടക്കുന്നതും ചെറുകുഴികളുമെല്ലാം സ്റ്റാൻഡിലെത്തുന്നവരുടെ ദുരിതം കൂട്ടുന്നു.
നേരത്തെ സ്റ്റാൻഡിനുള്ളിൽവരെ കാർ അടക്കമുള്ള വാഹനങ്ങളെത്തി യാത്രക്കാരെ ഇറക്കുമായിരുന്നു. പ്രായാധിക്യമുള്ളവർക്ക് ഏറെ സഹായകരമായിരുന്നു ഇത്. പക്ഷെ സ്റ്റാൻഡിലെ കുഴികളും മെറ്റലും കാരണം ആരും വാഹനം ഉള്ളിലേക്കു കൊണ്ടുവരുന്നില്ല.
സ്റ്റാൻഡിലെ വിശ്രമമുറിയുടെ സ്ഥിതിയും മറിച്ചല്ല. ഇവിടത്തെ കോൺക്രീറ്റ് ഇരിപ്പിടങ്ങളെല്ലാം തകർന്ന് കന്പി വെളിയിൽ കാണുന്ന സ്ഥിതിയുണ്ട്. ദിനംപ്രതി നൂറുകണക്കിന് യാത്രികരുടെ ആശ്രയകേന്ദ്രമായ ബസ് സ്റ്റാൻഡിനാണ് ഈ ഗതി.
ഏകദേശം ഇരുപത് വർഷങ്ങൾക്കു മുന്പാണ് സ്റ്റാൻഡിൽ അറ്റകുറ്റപ്പണികൾ നടത്തിയതെന്നു സ്ഥിരം യാത്രികർ പറയുന്നു. സൺ ഷേഡ് സ്ഥാപിക്കുമെന്ന് ചിറ്റൂർ താലൂക്ക് വികസന സമിതിയിൽ പഞ്ചായത്ത് അധികൃതർ ഉറപ്പുപറഞ്ഞിരുന്നെങ്കിലും ഒരുവർഷമായി ഒന്നും നടന്നില്ല. കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡ് ഉപയോഗയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യുവജന സംഘടനകൾ പ്രതിഷേധത്തിന് തയാറെടുക്കുകയാണ്.
Tags : Nattuvishesham DistrictNews DeepikaNews Kozhinjampara